ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ..? തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍

By Web Team  |  First Published Jan 3, 2020, 2:02 PM IST

ശരീരത്തില്‍ ആവശ്യത്തിന് വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. വൈറ്റമിൻ ഡി ഇല്ലെങ്കിൽ കാൽസ്യത്തിന്‍റെ ആഗിരണവും നടക്കില്ല. അതോടെ എല്ലുകളുടെ വളർച്ച മുരടിച്ചു തുടങ്ങും. 


ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. വിറ്റാമിൻ ഡി കുറഞ്ഞ അളവിൽ ജനിക്കുന്ന കുട്ടികൾക്ക് 6 നും 18 നും ഇടയിൽ സിസ്റ്റോളിക് (ബിപി രേഖപ്പെടുത്തുന്നതിലെ പ്രാഥമികോ ഉയര്‍ന്നതോ ആയ സംഖ്യ) രക്തസമ്മര്‍ദ്ദം ഏകദേശം 60% കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. ശരീരത്തില്‍ ആവശ്യത്തിന് വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. വൈറ്റമിൻ ഡി ഇല്ലെങ്കിൽ കാൽസ്യത്തിന്‍റെ ആഗിരണവും നടക്കില്ല. അതോടെ എല്ലുകളുടെ വളർച്ച മുരടിച്ചു തുടങ്ങും. സൂര്യപ്രകാശത്തിലെ അൽട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ തികച്ചും ഫ്രീയായി നമുക്കു കിട്ടുന്ന ഒരേയൊരു വൈറ്റമിനാണ് വൈറ്റമിന്‍ ഡി. 

Latest Videos

undefined

ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ എങ്ങനെ തിരിച്ചറിയാന്‍ കഴിയും? അറിയാതെ പോകുന്ന ചില ലക്ഷണങ്ങള്‍ നോക്കാം...

1. പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക, ശരീരം തളര്‍ന്ന പോലെ തോന്നുക , ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത അവസ്ഥ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാകാം എന്നാണ് എന്‍ഡിടിവിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

2. ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ  വിഷാദം പോലെയുള്ള അവസ്ഥയുമുണ്ടാകാം. 

3. തലമുടി കൊഴിയുന്നതാണ് മറ്റൊരു ലക്ഷണം.  

4. വൈറ്റമിന്‍ ഡിയുടെ കുറവ് കൊണ്ട് ചര്‍മ്മ പ്രശ്നങ്ങളുമുണ്ടാകാം. 

പരിഹാരം...

പാല്‍, മുട്ടയുടെ വെള്ള എന്നിവയിലും വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. സാധാരണയായി വൈറ്റമിൻ ഡിയുടെ അഭാവം ഗുളികകളിലൂടെ പരിഹരിക്കാം. 


 

click me!