വയറ്റിലെ കാൻസർ ; ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ

By Web TeamFirst Published Dec 4, 2023, 5:58 PM IST
Highlights

ആമാശയത്തിൽ നിന്ന് ഉണ്ടാകുന്ന അർബുദമാണ് വയറിലെ കാൻസർ. ഇത് ആമാശയത്തിന്റെ ഏത് ഭാഗത്തും വികസിക്കുകയും അവിടെ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. വയറ്റിലെ അർബുദം വളരെ വേഗത്തിൽ പടരുന്ന കാൻസറുകളിൽ ഒന്നാണ്. ഇത് കരൾ, ശ്വാസകോശം തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചേക്കാം.
 

വയറിലെ കാൻസർ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കാരണം ഭൂരിഭാഗം ആളുകളിലും ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകാറിവ്വ. അനിയന്ത്രിതമായ കോശവളർച്ചയും കലകൾ നശിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് കാൻസർ. വയറിലെ കാൻസർ വളരെ ​ഗുരുതരമാണ്. കാൻസർ കണ്ടെത്താൻ വൈകുന്നത് കൂടുതൽ ​ഗുരുതരാവസ്ഥയിലേക്ക് നയിക്കും. 

ആമാശയത്തിൽ നിന്ന് ഉണ്ടാകുന്ന അർബുദമാണ് വയറിലെ കാൻസർ. ഇത് ആമാശയത്തിന്റെ ഏത് ഭാഗത്തും വികസിക്കുകയും അവിടെ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. വയറ്റിലെ അർബുദം വളരെ വേഗത്തിൽ പടരുന്ന കാൻസറുകളിൽ ഒന്നാണ്. ഇത് കരൾ, ശ്വാസകോശം തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചേക്കാം.

Latest Videos

കോശങ്ങൾ സ്വയം അനിയന്ത്രിതമായി പെരുകാൻ തുടങ്ങുകയും ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നു. ട്യൂമറിൽ നിന്നുള്ള കോശങ്ങൾ സ്വയം വേർപെടുത്തുകയും ലിംഫ് നോഡുകളിലേക്കോ രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കോ വ്യാപിക്കുകയും ചെയ്യാം. പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലുമാണ് വയറിലെ കാൻസർ കൂടുതലായി കാണുന്നത്.

വയറിലെ കാൻസറിന്റെ ചില ലക്ഷണങ്ങൾ...

വയറിളക്കം അല്ലെങ്കിൽ മലബന്ധം (കുടലിന്റെ സങ്കോചവും ചുരുങ്ങലും മൂലം മലബന്ധം ഉണ്ടാകാം. ഇത് വയറിലെ കാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ്.).
കറുത്ത മലം പോവുക.
നെഞ്ചെരിച്ചിൽ 
തൊണ്ടയിലും വയറിലും നീറ്റൽ തോന്നിക്കുക.‌
മലത്തിൽ രക്തം( വയറിലെ കാൻസർ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്തം കലർന്ന മലം)
വയറുവേദന (വയറിന്റെ മുകൾ ഭാഗത്താണ് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതാണ് ലക്ഷണം. തുടർച്ചയായി വയറുവേദന ഉണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടുക).
ഛർദ്ദി (തുടർച്ചയായ ഛർദ്ദി, ശ്വാസം മുട്ടൽ, ഭക്ഷണം കഴിച്ച ഉടനെ ഛർദ്ദി തുടങ്ങിയവ വയറിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്.)

കുട്ടികളിലെ അലർജി അവ​ഗണിക്കരുത് ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

click me!