അപ്പെന്‍ഡിസൈറ്റിസ്; ഒരിക്കലും ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

By Web Team  |  First Published May 7, 2024, 10:41 AM IST

അപ്പെന്‍ഡിസൈറ്റിസ് ഏത് പ്രായത്തിലും ഉണ്ടാകാം. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. 


നമ്മുടെ വയറിന്‍റെ വലതുഭാഗത്ത് വൻകുടലിന്‍റെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ട്യൂബ് പോലെയുള്ള ഘടനയായ അപ്പന്‍ഡിക്സിനുണ്ടാകുന്ന വീക്കം ആണ് അപ്പെൻഡിസൈറ്റിസ്. ഏത് പ്രായത്തിലും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകാം. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. ആദ്യം പൊക്കിളിന് ചുറ്റുമാണ് വേദന ഉണ്ടാകുന്നത്. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്തമായ വേദന ഉണ്ടാകും.

കൂടാതെ ഛര്‍ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. ചെറിയതോതിലുള്ള പനിയും ഉണ്ടാകാം. തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. കുട്ടികള്‍ക്ക് പ്രത്യേകിച്ച്, സാധാരണ രീതിയിലുള്ള വിശപ്പ് അനുഭവപ്പെടില്ല, ചിലപ്പോള്‍ ഓക്കാനവും ഉണ്ടാകാം.

Latest Videos

undefined

ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. വേദനയുള്ള ഭാഗത്ത് ഡോക്ടർ പതിയെ അമർത്തിനോക്കും. സമ്മർദ്ദം നൽകുമ്പോൾ വേദനയുണ്ടാകുന്നത് അടിവയറിന്‍റെ ഭിത്തിയിൽ ഉണ്ടാകുന്ന കോശജ്വലനത്തിന്‍റെ സൂചനയായിരിക്കും. ഇത് ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് സൂചനയാകാം. അപ്പെൻഡിക്സിൽ എന്തെങ്കിലും അടിഞ്ഞിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി അടിവയറിന്‍റെ എക്സ്-റേ എടുക്കാം. മുഴകളോ മറ്റു സങ്കീർണതകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ നടത്താം. തുടക്കത്തിലെ കാണിച്ചാല്‍ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരില്‍ ശസ്ത്രക്രിയ വേണ്ടി വരും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും ഈ പാനീയങ്ങള്‍

youtubevideo


 

click me!