അപ്പെന്‍ഡിസൈറ്റിസ്; ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്...

By Web Team  |  First Published Jan 17, 2023, 2:15 PM IST

വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം ഉണ്ടാകുന്നത്. 


അപ്പെന്‍ഡിസൈറ്റിസ് എന്ന രോഗത്തെ കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരാണ ഇല്ല. വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. വേദനയൊടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം ഉണ്ടാകുന്നത്. 

ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. വയറുവേദനയ്ക്ക് പുറുമെ മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം.  ചര്‍ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. 

Latest Videos

പ്രായമായ മുതിർന്നവർക്കും ഗർഭിണികൾക്കും വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെടാം. എന്ത് ലക്ഷണം ഉണ്ടെങ്കിലും ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. ശരീരം പരിശോധിച്ച് ഡോക്ടര്‍മാര്‍ക്ക് രോഗം കണ്ടെത്താന്‍ കഴിയും. 
വേദനയുള്ള ഭാഗത്ത് ഡോക്ടർ പതിയെ അമർത്തിനോക്കും. സമ്മർദ്ദം നൽകുമ്പോൾ വേദനയുണ്ടാകുന്നത് അടിവയറിന്‍റെ ഭിത്തിയിൽ ഉണ്ടാകുന്ന കോശജ്വലനത്തിന്‍റെ സൂചനയായിരിക്കും. ഇത് ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് മൂലമുള്ളതാകാം.

വൃക്കകൾക്കും മൂത്രനാളിയിലും അണുബാധ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് മൂത്രപരിശോധന നടത്താം. അതുപോലെ അണുബാധ ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിന് രക്ത പരിശോധന ചെയ്യാം. അപ്പെൻഡിക്സിൽ എന്തെങ്കിലും അടിഞ്ഞിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി അടിവയറിന്‍റെ എക്സ്-റേ എടുക്കാം. മുഴകളോ മറ്റു സങ്കീർണതകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ നടത്താം. തുടക്കത്തിലെ കാണിച്ചാല്‍ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരില്‍ അപ്പെന്‍ഡെക്റ്റമി ശസ്ത്രക്രിയ വേണ്ടി വരും. അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വഴികളൊന്നുമില്ല. 

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. 

Also Read: ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്; ആരംഭത്തിൽ തന്നെ ഈ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

click me!