ആരോഗ്യമുള്ള കുടൽ രോഗപ്രതിരോധ ശേഷി, ദഹന ആരോഗ്യം, മാനസികാരോഗ്യം, ഹൃദയധമനികൾ, ഹോർമോണുകൾ എന്നിവയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു. കുടലിൻറെ ആരോഗ്യം അവതാളത്തിലായതിൻറെ ചില ലക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ഭക്തി അറോറ കപൂർ പറയുന്നു.
മറ്റ് അവയവങ്ങൾ പോലെ തന്നെ കുടലിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. കുടലിന്റെ പ്രവർത്തനം തകരാറിലാകുന്നത് മറ്റ് പല ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടലിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയതാണ് ഗട്ട് മൈക്രോബയോം. ഈ സൂക്ഷ്മാണുക്കളിൽ ചിലത് ദോഷകരമാണ്. മറ്റുള്ളവ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്.
ആരോഗ്യമുള്ള കുടൽ രോഗപ്രതിരോധ ശേഷി, ദഹന ആരോഗ്യം, മാനസികാരോഗ്യം, ഹൃദയധമനികൾ, ഹോർമോണുകൾ എന്നിവയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു. ചില അനാരോഗ്യകരമായ ശീലങ്ങൾ കുടലിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചില ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
' ദഹനവ്യവസ്ഥയിൽ ആരോഗ്യകരമായ അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ നിയന്ത്രിക്കാനും രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യാനും ശരീരത്തിൻ്റെ മൊത്തത്തിലുള്ള നിയന്ത്രണത്തിനും സഹായിക്കുന്നു...' - ഗെയ്‌സിംഗർ കോമൺവെൽത്ത് സ്‌കൂൾ ഓഫ് മെഡിസിനിലെ (Geisinger Commonwealth School of Medicine) മെഡിസിനിലെ പ്രൊഫസറും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ റൂയെൻ സീലി പറയുന്നു.
കുടലിൻറെ ആരോഗ്യം അവതാളത്തിലായതിൻറെ ചില ലക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ഭക്തി അറോറ കപൂർ പറയുന്നു.
ഒന്ന്...
വയറ് വീർക്കുന്നത് കുടലിൻറെ ആരോഗ്യം അവതാളത്തിലാണെന്നതിന്റെ ആദ്യത്തെ ലക്ഷണമാണ്. നിരന്തരമായി വയറിൽ ഗ്യാസ് കെട്ടുന്നതും വയർ വീർത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിൻറെ കൃത്യമായ സൂചനയാണ്.
രണ്ട്...
മലബന്ധമാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് നാരുകളുടെ അളവ് വർദ്ധിപ്പിക്കുക എന്നതാണ് ഇത് പരിഹരിക്കാനുള്ള ഏക മാർഗം. ധാരാളം വെള്ളം കുടിക്കുക, ഇലക്കറികളും അണ്ടിപ്പരിപ്പും പോലുള്ള മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു.
മൂന്ന്...
ഗ്യാസ് ട്രബിളാണ് മറ്റൊരു ലക്ഷണം.ഇത് ചിലർക്ക് സ്ഥിരം പ്രശ്‌നവുമാണ്. ഭക്ഷണം, വ്യായാമക്കുറവ്, സ്‌ട്രെസ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. ചെറുകുടലിൽ ബാക്ടീരിയയുടെ വർദ്ധനവ് അധിക ഗ്യാസ്, വയറിളക്കം, ശരീരഭാരം കുറയ്ക്കൽ എന്നിവയ്ക്ക് കാരണമാകും.
നാല്...
വയറിളക്കമാണ് മറ്റൊരു ലക്ഷണം. വയറിളക്കം സാധാരണയായി ഒരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. വയറിളക്കം നമ്മുടെ കുടലിൽ വസിക്കുന്ന സാധാരണ മൈക്രോബയോട്ടയുടെ തകരാറിൻ്റെ ഫലമായിരിക്കാം.
അഞ്ച്...
നെഞ്ചെരിച്ചിലാണ് അഞ്ചാമത്തെ ലക്ഷണം എന്ന് പറയുന്നത്. മസാല അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിലുണ്ടാക്കാം.
ആറ്...
കുടലിന്റെ ആരോഗ്യം തകരാറിലായതിന്റെ മറ്റൊരു ലക്ഷണമാണ് ഓക്കാനം. ഓക്കാനം ഒരു രോഗമല്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പല തകരാറുകളുടെയും ലക്ഷണമായിരിക്കാം.
അതിരാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിച്ചാൽ...
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.