ഫാഷന്‍ പ്രേമികള്‍ക്ക് സ്റ്റൈല്‍ ചെയ്യാന്‍ ഹൈ ഹീല്‍സ് നിര്‍ബന്ധമാണ്. പൊക്കം കൂടുതല്‍ തോന്നിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചെരുപ്പിന്റെ അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ഈ ഹീലുകള്‍ ഒരു ആത്മവിശ്വാസം കൂടിയാണ്. ഹൈ ഹീലുകള്‍ വ സ്റ്റൈലിഷ് ലുക്കും നല്‍കുമെന്നതും സത്യമാണ്.
പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് ഇന്ന് വിപണികള്‍ ലഭിക്കുന്നത്. അക്കൂട്ടത്തില്‍ ഹൈ ഹീല്‍സ് ചെരിപ്പുകള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പ്രത്യേകിച്ച് ഫാഷന്‍ പ്രേമികള്‍ക്ക് സ്റ്റൈല്‍ ചെയ്യാന്‍ ഹൈ ഹീല്‍സ് നിര്‍ബന്ധമാണ്. പൊക്കം കൂടുതല്‍ തോന്നിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചെരുപ്പിന്റെ അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ഈ ഹീലുകള്‍ ഒരു ആത്മവിശ്വാസം കൂടിയാണ്. ഹൈ ഹീലുകള്‍ സ്റ്റൈലിഷ് ലുക്ക് നല്‍കുമെന്നതും സത്യമാണ്.
എന്നാല്‍ പതിവായി ഹൈ ഹീല്‍സ് ധരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അവ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
പതിവായി ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്നത് നടുവേദനയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹീല്‍സ് ധരിക്കുമ്പോള്‍ അവ എപ്പോഴും പാദങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കണമെന്നില്ല. ഇത്തരം ചെരുപ്പുകള്‍ ധരിക്കുന്നത് നമ്മിടെ നട്ടെല്ല് മുതല്‍ പാദം വരെ പല സന്ധികളെയും ബാധിക്കാം. അതിനാല്‍ പതിവായി ഹൈ ഹീല്‍സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
രണ്ട്...
മണിക്കൂറോളം ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്നത് കാലില്‍ വേദനയുണ്ടാകും. ദീര്‍ഘനേരം ഹൈ ഹീല്‍സ് ധരിച്ച് നില്‍ക്കുമ്പോള്‍ ഉപ്പൂറ്റിയില്‍ വേദനയുണ്ടാകാന്‍ കാരണമാകും. കണങ്കാല്‍ പേശികള്‍ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. എപ്പോഴും ഹീല്‍സ് ധരിക്കുന്നത് കാലിലെ ഞരമ്പുകള്‍ക്കും ദോഷമാണ്. കാലക്രമേണ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും കാൽവിരലുകള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം. ഇത് കാലിലെ എല്ലുകൾ, നഖങ്ങൾ എന്നിവയ്ക്ക് പെട്ടെന്ന് കേടുപാടുകൾ വരുത്താനും വഴിയൊരുക്കും.
മൂന്ന്...
ഹൈ ഹീല്‍സ് ചെരിപ്പിന്‍റെ അമിത ഉപയോഗം എല്ലുകൾക്ക് ക്ഷതമുണ്ടാകാമെന്നും സന്ധിവാതത്തിന് കാരണമാകാമെന്നും വിദഗ്ധർ പറയുന്നു. സന്ധികൾക്കുണ്ടാകുന്ന ഗുരുതരവും നീണ്ടു നിൽക്കുന്നതുമായ അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. അവയ്ക്കുള്ള സാധ്യതയും ഏറെയാണ്. കാർട്ടിലേജ് വിഘടിക്കുക വഴി സന്ധികൾക്കുണ്ടാകുന്ന തകരാറു മൂലമാണ് ഇതുണ്ടാകുന്നത്. സന്ധികള്‍ക്കുള്ളിലെ എല്ലുകൾ തമ്മിൽ ഉരസാനും വേദനയ്ക്കും ഇതു കാരണമാകും.
നാല്...
വര്‍ഷങ്ങളങ്ങായി ഹീൽസ് ചെരിപ്പ് ധരിക്കുന്ന സ്ത്രീകള്‍ക്ക് കാഫ് മസില്‍ വീക്കം ഉണ്ടാകാം. കാല്‍ മുട്ടിനും കണങ്കാലിനുമിടിയിലുള്ള ഭാഗമാണ് കാഫ്. പൊതുവെ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കാഫ് മസിലില്‍ വേദന വരാറുണ്ട്. ഹീല്‍സ് ധരിക്കുമ്പോള്‍ കാലിലേയ്ക്ക് നല്‍കുന്ന സമ്മര്‍ദ്ദം കാഫിനെ ബാധിക്കാം.
അഞ്ച്...
ഇവയൊന്നും കൂടാതെ, പതിവായി ഹീൽസ് ചെരിപ്പ് ധരിക്കുന്നത് അരക്കെട്ടിനു വേദനയും മുട്ടുവേദനയും ഉണ്ടാക്കാം എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ എന്നും ഹൈ ഹീല്‍സ് ധരിക്കുന്നത് ഒഴിവാക്കി, വലപ്പോഴും ധരിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.
Also Read: നിയോണ്‍ ഗ്രീന്‍ പാന്‍റ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ കത്രീന കൈഫ്