അമിതമായി ചായയും കാപ്പിയും കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

By Web Team  |  First Published Jan 18, 2024, 4:53 PM IST

ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് വായിൽ ബാക്ടീരിയകളുടെ വികാസത്തിന് കാരണമാകും. പിന്നീട് പല്ല്/ഇനാമൽ ശോഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കാലക്രമേണ പല്ലുകൾ കനംകുറഞ്ഞതും കൂടുതൽ പൊട്ടുന്നതും ആക്കും.
 


നമ്മളിൽ പലരും ചായ അല്ലെങ്കിൽ കാപ്പി പ്രേമികളാകും?. ചായയോ കാപ്പിയോ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പലർക്കും അറിയാം. ചായയോ കാപ്പിയോ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകും. പഞ്ചസാര, ശർക്കര, പാൽ തുടങ്ങിയവ അമിതമായി ഉപയോ​ഗിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ചായയോ കാപ്പിയോ അമിതമായി കഴിക്കുന്നത് കൂടുതലും ബാധിക്കുന്നത് പല്ലുകളുടെ ആരോ​ഗ്യത്തെ തന്നെയാകും. ചായയോ കാപ്പിയോ വസ്ത്രങ്ങളിൽ വീണാൽ കറ പോകുന്നത് ഏറെ പ്രയാസമാണല്ലോ. അത് പോലെ തന്നെയാണ് പല്ലിന്റെ കാര്യവും. ചായ, കാപ്പി എന്നിവയിൽ പല്ലിൽ കറയുണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അത് പല്ലുകളെ കൂടുതൽ കറയുള്ളതാക്കുന്നു. വെള്ളത്തിൽ വിഘടിക്കുന്ന പോളിഫെനോളിന്റെ രൂപമായ ടാന്നിൻസ് എന്ന സംയുക്തം പല്ലിൽ കറ ഉണ്ടാക്കുന്നതിന് കാരണമാകും. ടാന്നിനുകൾ പല്ലിൽ പറ്റിപിടിക്കുന്നത് മഞ്ഞ നിറത്തിന് കാരണമാകും. 

Latest Videos

ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് വായിൽ ബാക്ടീരിയകളുടെ വികാസത്തിന് കാരണമാകും. പിന്നീട് പല്ല്/ഇനാമൽ ശോഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കാലക്രമേണ പല്ലുകൾ കനംകുറഞ്ഞതും കൂടുതൽ പൊട്ടുന്നതും ആക്കും.

പല്ലിലെ കറ എങ്ങനെ തടയാം?

ഒന്ന്...

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാൻ സഹായിക്കും.

രണ്ട്...

ഓറഞ്ചിൻറെ തൊലിയോ മാവിലയോ ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാൻ സഹായിക്കും. 

മൂന്ന്...

ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇതുകൊണ്ട് പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ആഴത്തിൽ ചെന്ന് ഇല്ലാതാക്കാൻ സഹായിക്കും. 

വെറും വയറ്റിൽ കുതിർത്ത ബ​ദാം കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

 

click me!