ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുമെന്ന് 2018 ലെ ജേണൽ ഓഫ് ചിറോപ്രാക്റ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ദഹന ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകമാണ് ഡയറ്ററി ഫൈബർ. പ്രമേഹമുള്ളവർക്കും ഇത് ഗുണം ചെയ്യും. പ്രമേഹമുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. രണ്ട് പ്രധാന തരം ഫെെബറാണുള്ളത്. ലയിക്കുന്നതും ലയിക്കാത്തതും.
ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുമെന്ന് 2018 ലെ ജേണൽ ഓഫ് ചിറോപ്രാക്റ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
undefined
18 വയസ്സിനു മുകളിലുള്ളവർക്ക് ദിവസവും 22-35 ഗ്രാം വരെ നാരുകൾ ശരീരത്തിലെത്തേതുണ്ടെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങളിതാ...
1. അവാക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും കൊണ്ട് നിറഞ്ഞതാണ് അവാക്കാഡോ. 100 ഗ്രാം (ഗ്രാം) അവാക്കാഡോയിൽ ഏകദേശം 6.7 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അവാക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കഴിയും.
2. പയർവർഗങ്ങൾ
100 ഗ്രാം പാകം ചെയ്ത പയർവർഗങ്ങളിൽ ഏകദേശം 7.9 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾക്ക് പുറമേ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും (ജിഐ) ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ, പയറിൽ കലോറിയും കൊഴുപ്പും കുറവാണ്. കൂടാതെ പ്രോട്ടീൻ, ഇരുമ്പ്, ഫോളേറ്റ് എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
Read more മഴക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയേണ്ട അഞ്ച് കാര്യങ്ങൾ
3. ഗ്രീൻ പീസ്
ഒരു കപ്പ് വേവിച്ച ഗ്രീൻ പീസിൽ ഏകദേശം 8.8 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമാണ് ഗ്രീൻ പീസ്. പയറിലുള്ള നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.
4. ബ്രൊക്കോളി
ഒരു കപ്പ് ബ്രൊക്കോളിയിൽ ഏകദേശം 2.2 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
5. ബെറിപ്പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങൾ രുചികരം മാത്രമല്ല, ഉയർന്ന ഫൈബർ കൊണ്ട് സമ്പുഷ്ടമാണ്. 100 ഗ്രാം റാസ്ബെറിയിൽ ഏകദേശം 6.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.
6. പിയർ പഴം
ഇടത്തരം വലിപ്പമുള്ള ഒരു പിയറിൽ ഏകദേശം 6 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയ പിയർ പഴം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
7. ബാർലി
ബാർലിയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കും. ഒരു കപ്പ് വേവിച്ച ബാർലിയിൽ ഏകദേശം 6 ഗ്രാം നാരുകളാണുള്ളത്.
Read more ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍