സ്ട്രോബെറിയിലെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സ്ട്രോബെറിയിൽ വിറ്റാമിൻ സി, പോളിഫെനോൾസ്, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
സ്‌ട്രോബെറി ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. വൈറ്റമിൻ സി ഉൾപ്പെടെയുള്ള സ്ട്രോബെറിയിലെ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.
സ്ട്രോബെറിയിലെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സ്ട്രോബെറിയിൽ വിറ്റാമിൻ സി, പോളിഫെനോൾസ്, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറിയിലെ പോളിഫെനോളുകൾ പ്രമേഹമില്ലാത്ത ആളുകളിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. സ്ട്രോബെറിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്. ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നത് തടയാൻ സഹായിക്കും.
സ്ട്രോബെറി പതിവായി കഴിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ്, കാൽമുട്ട് വേദന എന്നിവയുള്ളവർക്ക് വേദനയും വീക്കവും കുറയ്ക്കാൻ സ്ട്രോബെറി സഹായിക്കും. 24 ആഴ്ചകൾ ഓരോ ദിവസവും 50 ഗ്രാം സ്ട്രോബെറി കഴിച്ച മുതിർന്നവർക്ക് വേദനയും വീക്കവും കുറയുന്നതായി പഠനത്തിൽ കണ്ടെത്തി.
സ്‌ട്രോബെറി പല തരത്തിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇൻസുലിനോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനൊപ്പം, അവ രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നറിയപ്പെടുന്ന കൊഴുപ്പ് കുറയ്ക്കുകയും മൊത്തം കൊളസ്‌ട്രോൾ, എൽഡിഎൽ കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കുകയും ചെയ്യും.
പഴങ്ങൾ പോലുള്ള ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവായി മലവിസർജ്ജനം നടത്താനും ഇടയ്ക്കിടെയുള്ള മലബന്ധം ലഘൂകരിക്കാനും സഹായിക്കും. സ്ട്രോബെറി ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. "നല്ല" കുടൽ ബാക്ടീരിയകൾ കൂട്ടുന്നതിന് സ്ട്രോബെറി സഹായിക്കും. സ്‌ട്രോബെറിയിൽ കാണപ്പെടുന്ന ആന്തോസയാനിൻ പോലെയുള്ള ആന്റിഓക്‌സിഡന്റുകൾ നല്ല ബാക്ടീരിയകൾ കൂട്ടും.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന ആളുകൾക്ക് പൊതുവെ അർബുദം വരാനുള്ള സാധ്യത കുറവാണ്. സ്ട്രോബെറിയിൽ കാണപ്പെടുന്ന ചില ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കിയേക്കാം.
ഫോളിക് ആസിഡ് ഗർഭിണികൾക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക ഇത് നല്ലതാണ്. ഇത് സ്‌ട്രോബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ കഴിയ്‌ക്കേണ്ട ഒരു ഫലമാണിതെന്ന് ചുരുക്കം.
ഫ്ളാക്സ് സീഡോ ചിയ വിത്തോ? ശരീരഭാരം കുറയ്ക്കാൻ കൂടുതൽ നല്ലത് ഏതാണ്?