ചെറുപ്പക്കാരില്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ആറ് കാരണങ്ങള്‍

By Web Team  |  First Published Dec 18, 2024, 12:34 PM IST

' മോശം ജീവിത ശീലങ്ങൾ മൂലം ഉയർന്ന രക്തസമ്മർദ്ദമുള്ള യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്...' - മഹാജൻ ഇമേജിംഗ് ലാബിലെ ലാബ് ഡയറക്ടറും ക്ലിനിക്കൽ ലീഡുമായ ഡോ.ഷെല്ലി മഹാജൻ പറയുന്നു. 


ഹൈപ്പർടെൻഷൻ ഒരു നിശ്ശബ്ദ കൊലയാളിയാണെന്ന് തന്നെ പറയാം. മുമ്പ് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഉയർന്ന രക്തസമ്മർദ്ദം ഇപ്പോൾ ചെറുപ്പക്കാരിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. രക്തസമ്മർദ്ദം സാധാരണയേക്കാൾ കൂടുതലായിരിക്കുമ്പോഴാണ് ഹൈപ്പർടെൻഷൻ സംഭവിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. 

'മോശം ജീവിത ശീലങ്ങൾ മൂലം ഉയർന്ന രക്തസമ്മർദ്ദമുള്ള യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്...' - മഹാജൻ ഇമേജിംഗ് ലാബിലെ ലാബ് ഡയറക്ടറും ക്ലിനിക്കൽ ലീഡുമായ ഡോ.ഷെല്ലി മഹാജൻ പറയുന്നു. 

Latest Videos

undefined

30 വയസ്സിന് താഴെയുള്ളവരിൽ ഹെപ്പർടെൻഷൻ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമായ ഒരു പ്രവണതയാണ്. കാരണം ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക തകരാർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാനും ആരോഗ്യകരമായി തുടരാനും കഴിയുമെന്നും ഡോ.ഷെല്ലി പറയുന്നു. യുവാക്കൾക്കിടയിൽ ഹൈപ്പർടെൻഷൻ കൂടുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം.

ഒന്ന്

അമിതമായ ഉപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഉയർന്ന അളവിൽ ശരീരത്തിൽ ഉപ്പ് എത്തുന്നത് രക്തക്കുഴലുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും.

രണ്ട്

വ്യായാമം ചെയ്യാത്തത് ഹൃദയത്തെ ദുർബലമാക്കുകയും രക്തക്കുഴലുകൾ കഠിനമാക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. നിങ്ങൾ പതിവായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മൂന്ന്

അമിതഭാരമോ പൊണ്ണത്തടിയോ ഹൃദയത്തിലും രക്തക്കുഴലുകളിലും അധിക സമ്മർദ്ദം ചെലുത്തുന്നു. അധികഭാരം വഹിക്കുന്നത് ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നാല്

പുകവലി രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിഗരറ്റിലെ രാസവസ്തുക്കൾ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അഞ്ച്

അമിതമായി മദ്യം കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. മിതമായ അളവിൽ കുടിക്കുകയും കഴിക്കുന്നതിൻ്റെ അളവ് പരിമിതപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ആറ്

പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ അവസ്ഥകൾ രക്തക്കുഴലുകളെ ദുർബലമാക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കും, പ്രമേ​ഹ സാധ്യത കുറയ്ക്കും ; ദിവസവും ഒരു ആപ്പിൾ കഴിച്ചോളൂ


 

click me!