വിറ്റാമിൻ സി വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് രോഗകാരികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിൻ സിയുടെ അളവ് കുറയുന്നത് രോഗപ്രതിരോധ സംവിധാനത്തിലും മറ്റ് രോഗങ്ങളിലേക്കും നയിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ എ. വിറ്റാമിൻ എയിൽ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ചിലതരം അർബുദങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിൻ സിയെ അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്നു. ശരീരത്തിൽ നിരവധി പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ചും, ഇത് രോഗപ്രതിരോധ സംവിധാനത്തിനും അണുബാധ തടയാനും രോഗത്തിനെതിരെ പോരാടാനും സഹായിക്കുന്നു.
വിറ്റാമിൻ സി വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് രോഗകാരികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിൻ സിയുടെ അളവ് കുറയുന്നത് രോഗപ്രതിരോധ സംവിധാനത്തിലും മറ്റ് രോഗങ്ങളിലേക്കും നയിക്കുന്നതായി പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ...
ഒന്ന്...
ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വിറ്റമാൻ സി അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്.
രണ്ട്...
പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ബൗൾ പൈനാപ്പിളിൽ 78.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.
മൂന്ന്...
പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കാപ്‌സിക്കം അഥവാ ബെൽ പെപ്പറിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി ഓക്സിഡൻറുകളും കാത്സ്യവും ഇവയിൽ അടങ്ങിയിട്ടുണ്ട്.
നാല്...
വിറ്റാമിൻ ബി, സി, ഇ, കെ, കോളിൻ, ഇരുമ്പ്, കാത്സ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൾ സമ്പന്നമാണ് കോളിഫ്ലവർ. കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...