മിക്കവാറും പേരും ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് കഴിക്കാനായി തെരഞ്ഞെടുക്കാറ്. എന്നാല്‍ അങ്ങനെയല്ല- ബോധപൂര്‍വം തന്നെ നമ്മള്‍ ചില ഭക്ഷണങ്ങള്‍ നാം പ്രത്യേകമായി തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും വേണം.
ഡയറ്റില്‍ നാം പാലിക്കുന്ന ശ്രദ്ധയും കരുതലും തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കാം. പ്രായം, ആരോഗ്യപ്രശ്നങ്ങള്‍, രോഗങ്ങള്‍, കാലാവസ്ഥ എന്നിങ്ങനെയുള്ള ഘടകങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തിയും കണക്കിലെടുത്തുമാണ് ശരിക്ക് നാം നമ്മുടെ ഭക്ഷണരീതികള്‍ ക്രമീകരിക്കേണ്ടത്.
എന്നാല്‍ പലപ്പോഴും ഇത്തരം ഘടകങ്ങളൊന്നും നാം കണക്കിലെടുക്കാറില്ല എന്നതാണ് സത്യം. മിക്കവാറും പേരും ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് കഴിക്കാനായി തെരഞ്ഞെടുക്കാറ്. എന്നാല്‍ അങ്ങനെയല്ല- ബോധപൂര്‍വം തന്നെ നമ്മള്‍ ചില ഭക്ഷണങ്ങള്‍ നാം പ്രത്യേകമായി തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും വേണം.
ഇക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വെജിറ്റബിള്‍ ജ്യൂസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചുരയ്ക്ക കൊണ്ടാണിത് തയ്യാറാക്കുന്നത്. അധികപേര്‍ക്കും വലിയ താല്‍പര്യമില്ലാത്തൊരു പച്ചക്കറിയാണിത്. എന്നാല്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ചുരയ്ക്കക്ക് ഉണ്ട് എന്നതാണ് സത്യം.
കലോറി കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച ഭക്ഷണമാണിത്. വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ- ഇ, വൈറ്റമിൻ- ബി എന്നിവ അടക്കം പല അവശ്യഘടകങ്ങളുടെയും സ്രോതസാണ് ചുരയ്ക്ക.
ചുരയ്ക്ക ജ്യൂസ് കഴിച്ചാല്‍...
ചുരയ്ക്ക ജ്യൂസ് പതിവായി കഴിക്കുന്നത് കൊണ്ട് മുടിക്ക് ചില ഗുണങ്ങളുണ്ട്. മുടിയില്‍ നര കയറുന്നത് തടയാനും അതോടൊപ്പം തന്നെ മുടി നല്ലുപോലെ തിളങ്ങുന്നതിനുമെല്ലാം ഇത് ഏറെ സഹായകമാണ്.
ശരീരത്തിന് തണുപ്പ് പകരാനും ചുരയ്ക്ക സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ വേനലിന് ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണ് ചുരയ്ക്ക. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ഇതിലടങ്ങിയിരിക്കുന്ന 'കോളിൻ' ആണ് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ആക്കപ്പെടുത്തുന്നത്.
എങ്ങനെ തയ്യാറാക്കാം?
ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നാം കഴിക്കുന്ന ജ്യൂസായതിനാല്‍ തന്നെ ഇതില്‍ രുചിക്ക് വേണ്ടി കൂടുതല്‍ ചേരുവകള്‍ ചേര്‍ക്കുന്നില്ല. അല്‍പം രുചിക്കുറവും അനുബവപ്പെടാം. എന്നാല്‍ രുചിക്ക് വേണ്ടി ജ്യൂസില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അത് ഇതിന്‍റെ ഗുണങ്ങളെ ബാധിക്കാം.
അതിനാല്‍ വളരെ ലളിതമായി ചുരയ്ക്ക തൊലി ചുരണ്ടി, കഷ്ണങ്ങളാക്കി കഴുകിയെടുത്ത ശേഷം അല്‍പം പുതിനയിലയും ജീരകപ്പൊടിയും ആവശ്യമെങ്കില് അല്‍പം ഇഞ്ചിയും കുരുമുളകുപൊടിയും കൂടി ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ച ശേഷം ഇതിലേക്ക് ചെറുനാരങ്ങാനീരും ഉപ്പും കൂടി ചേര്‍ത്ത് ഉപയോഗിക്കാം.
Also Read:- മധുരം ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുവോ? എങ്കില്‍ നിങ്ങളറിയേണ്ടത്...