വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട അഞ്ച് പ്രീബയോട്ടിക് ഭക്ഷണങ്ങള്‍...

By Web Team  |  First Published Dec 15, 2022, 10:17 PM IST

വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്സ്' എന്നും വിളിക്കുന്നു. 


രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിതത്തിന് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യണം എന്നാണ് പറയാറ്. നമ്മള്‍ എന്ത് കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു അളവ് വരെ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകം. അതിനാല്‍ ഡയറ്റിന് ജീവിതത്തില്‍ അത്രയും പ്രാധാന്യമുണ്ട്. 

വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്സ്' എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Latest Videos

അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രീബയോട്ടിക് ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

വെളുത്തുള്ളി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ദഹനത്തെ ശക്തിപ്പെടുത്താനും നമ്മുടെ പൂർവികർ മുതൽക്കെ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉൾപ്പെടുത്തിയിരുന്നു.  ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്ന സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് വെളുത്തുള്ളി. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ഉള്ളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.

മൂന്ന്...

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍ അടക്കം ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്. 

നാല്...

നേന്ത്രപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കും. 

അഞ്ച്...

ബാര്‍ലിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

click me!