പല്ലില്‍ പോടുണ്ടെങ്കില്‍ അത് കൂടുതല്‍ പ്രശ്നമാകാതിരിക്കാൻ ചെയ്യേണ്ടത്...

By Web Team  |  First Published Oct 20, 2023, 2:03 PM IST

ഡെന്‍റല്‍ പ്രശ്നങ്ങളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നൊരു പ്രശ്നമാണ് പല്ലില്‍ പോടുണ്ടാകുന്നത്. വായ്ക്കകത്ത് ബാക്ടീരിയകള്‍ അധികരിച്ച് അവയുണ്ടാക്കുന്ന ആസിഡ് അംശം പല്ലുകളെ കേടുവരുത്തിയാണ് പോടുകളുണ്ടാകുന്നത്.


ഡെന്‍റല്‍ പ്രശ്നങ്ങള്‍ അഥവാ പല്ലുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ധാരാളം പേരെ അലട്ടുന്നതാണ്. കഴിയുന്നതും ഇത്തരം പ്രശ്നങ്ങള്‍ പെട്ടെന്നുതന്നെ ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടുകയോ ചികിത്സ തേടുകയോ ചെയ്യുന്നതാണ് ഉചിതം.

ഡെന്‍റല്‍ പ്രശ്നങ്ങളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നൊരു പ്രശ്നമാണ് പല്ലില്‍ പോടുണ്ടാകുന്നത്. വായ്ക്കകത്ത് ബാക്ടീരിയകള്‍ അധികരിച്ച് അവയുണ്ടാക്കുന്ന ആസിഡ് അംശം പല്ലുകളെ കേടുവരുത്തിയാണ് പോടുകളുണ്ടാകുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ പോടുകള്‍ ഭാവിയില്‍ ഏറെ പ്രശ്നമുണ്ടാക്കും. ഇങ്ങനെ പോടുകള്‍ സങ്കീര്‍ണമാകാതിരിക്കാൻ വേണ്ടി ദൈനംദിന ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

ഒന്ന്...

വായില്‍ പോടുണ്ടെങ്കില്‍ വായ എപ്പോഴും ശുചിയായി കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. ദിവസത്തില്‍ രണ്ട് നേരമെങ്കിലും വായ ബ്രഷ് ചെയ്യുക. അത് രാവിലെയും രാത്രിയും നിര്‍ബന്ധം. ഫ്ളൂറൈഡ് ടൂത്ത്പേസ്റ്റ് തന്നെ ഇതിനായി ഉപയോഗിക്കുക. ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകളിലെല്ലാം ബ്രഷ് തട്ടി വൃത്തിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

രണ്ട്...

പല്ലുകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ടൂത്ത്ബ്രഷ് വേണം ഉപയോഗിക്കാൻ. പലരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. പല്ലില്‍ പോടുണ്ടെങ്കില്‍ അതില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പോയി അടിഞ്ഞുകിടക്കുന്നത് തടയാൻ അനുയോജ്യമായ ബ്രഷ് തന്നെ തെരഞ്ഞെടുക്കണം. സോഫ്റ്റ് ആയ ബ്രിസിലുകളോടുകൂടിയ ബ്രഷാണ് ഏറ്റവും നല്ലത്. ആദ്യമേ സൂചിപ്പിച്ചത് പോലെ പോടുള്ളവരാണെങ്കില്‍ ഫ്ളൂറൈഡ് ടൂത്ത്പേസ്റ്റ് തന്നെ ഉപയോഗിക്കുക.

മൂന്ന്...

മധുരപലഹാരങ്ങള്‍, മധുരം അടങ്ങിയ വിഭവങ്ങള്‍- പാനീയങ്ങള്‍ എന്നിവയും അസിഡിക് ആയ ഭക്ഷണ-പാനീയങ്ങളും കഴിയുന്നതും കഴിക്കാതിരിക്കുക. കാരണം ഇവ പോടിന്‍റെ പ്രശ്നം പെട്ടെന്ന് കൂട്ടും. 

നാല്...

ഷുഗര്‍ ഫ്രീ ഗം ചവയ്ക്കുന്നത് ഉമിനീരിന്‍റെ ഉത്പാദനം കൂട്ടും. ഇത് വായില്‍ പോടുള്ളവരെ സംബന്ധിച്ച് കൂടുതല്‍ സങ്കീര്‍ണതയുണ്ടാക്കുന്നത് തടയും. അതുപോലെ ഉമിനീര്‍ കുറഞ്ഞ് ഡ്രൈ ആകുന്നതും തടയും. ഡ്രൈ ആകുമ്പോള്‍ അത് പോട് കൂടുതല്‍ പ്രശ്നമാകുന്നതിലേക്ക് നയിക്കും. നല്ലതുപോലെ വെള്ളം കുടിക്കാനും ഓര്‍ക്കുക. 

അഞ്ച്...

പുകവലിയുള്ളവരാണെങ്കില്‍ പുകവലി ഒഴിവാക്കണം. അതുപോലെ തന്നെ മറ്റ് പുകയില പദാര്‍ത്ഥങ്ങളുടെ ഉപയോഗവും ഒഴിവാക്കണം. 

Also Read:- എല്ലുകള്‍ ദുര്‍ബലമായി എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന അവസ്ഥ; ഇത് വരാതിരിക്കാൻ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!