Orange Peel Face Pack : മുഖസൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web Team  |  First Published Dec 24, 2021, 10:58 PM IST

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചർമം വൃത്തിയാക്കുന്നതിനും കൂടുതൽ തിളക്കം ലഭിക്കുന്നതിനും ഈ പാക്ക് നല്ലതാണ്.


ചർമ്മസംര​ക്ഷണത്തിന് പല മാർ​ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്. അതിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കളാകും കൂടുതലും ഉപയോ​ഗിക്കുന്നത്. ഇനി മുതൽ മുഖസൗന്ദര്യത്തിനായി ഓറഞ്ച് തൊലി കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെട്ടാലോ..?

ഒന്ന്...

Latest Videos

undefined

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചർമം വൃത്തിയാക്കുന്നതിനും കൂടുതൽ തിളക്കം ലഭിക്കുന്നതിനും ഈ പാക്ക് നല്ലതാണ്.

രണ്ട്...

ഓറഞ്ച് പൊടി അരച്ചത്, തേൻ, ചെറുനാരങ്ങനീര് എന്നിവ കലർത്തി മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകിക്കളയാം. ഇത് ചർമത്തിന് മൃദുത്വവും നിറം നൽകാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

മൂന്ന്...

ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞൾപ്പൊടിയും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് നിറം നൽകാൻ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഈ പാക്ക് നല്ലതാണ്. 

നാല്...

 ഓറഞ്ച് തൊലി പൊടിച്ചതും ചന്ദനപ്പൊടിയും പനിനീരും എന്നിവ കലർത്തി മുഖത്ത് പുരട്ടുക.. ഇത് ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖക്കുരു മാറാനും ചർമത്തിന് തിളക്കം നൽകാനുമെല്ലാം ഈ പാക്ക് മികച്ചതാണ്.

ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ഇതാണ്

click me!