വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് മൗസ ലത്തീഫ് എഴുതിയ പാചകക്കുറിപ്പ്.
ചിരങ്ങ കൊണ്ട് ഇത്തവണ സ്പെഷ്യലൊരു പായസം തയ്യാറാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ചിരങ്ങ പായസം ഉണ്ടാക്കാം.
വേണ്ട ചേരുവകൾ
undefined
തയ്യാറാക്കുന്ന വിധം
ആദ്യം ചിരങ്ങ നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക. അതിന് ശേഷം പച്ചവെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം ഒരു കപ്പ് ബിരിയാണി അരി വേവിച്ച് എടുക്കുക. കൂടാതെ ഒരു കപ്പ് ചൗവരി കൂടി വേവിച്ച് എടുക്കുക. വേവിച്ച ബിരിയാണി അരി മിക്സിയിൽ ഒന്ന് ചെറുതായി ക്രഷ് ചെയ്ത് എടുക്കുക . പിന്നീട് ഗ്രേറ്റ് ചെയ്ത ചിരങ്ങ പാലിൽ വേവിച്ച് എടുക്കുക . ചിരങ്ങ വെന്ത് വരുമ്പോൾ ആവശ്യമായ ഏലക്കാപ്പൊടി, പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കുക. അതിലേക്ക് ക്രഷ് ചെയ്ത വച്ച ബിരിയാണി അരി, ചൗവരി എന്നിവ ചേർക്കുക . എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക . അത് പാകമായി വരുമ്പോൾ അതിലേക്ക് നാല് തുള്ളി പിസ്ത മിക്സ് , മിൽക്ക് മെയ്ഡ് എന്നിവ ചേർക്കുക . പിന്നീട് നന്നായി ചൂടാറാൻ വയ്ക്കുക. തണ്ണുത്തതിന് ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കുക . നന്നായി തണുത്തതിന് ശേഷം അതിലേക്ക് ആവശ്യത്തിന് ഐസ്ക്രീം കൂടി ചേർത്ത് കഴിക്കുക.
ഹെൽത്തിയും രുചികരവുമായ നവധാന്യ പായസം തയ്യാറാക്കാം