ചൂട് പഴംപൊരി, നല്ല മൊരിഞ്ഞ ഉഴുന്ന് വട , ഉള്ളിവട... ഇവയൊക്കെ കഴിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ

Published : Apr 24, 2025, 10:36 AM ISTUpdated : Apr 24, 2025, 10:50 AM IST
ചൂട് പഴംപൊരി, നല്ല മൊരിഞ്ഞ ഉഴുന്ന് വട , ഉള്ളിവട... ഇവയൊക്കെ കഴിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ

Synopsis

' പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ ഉപയോ​ഗിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്ലാസ്റ്റിക്ക് ഉരുകുമ്പോൾ ഡയോക്സിൻ, ബിപിഎ, ഫോർമാമിഡിൻ തുടങ്ങിയ രാസപദാർത്ഥങ്ങളെല്ലാം ആഹാരത്തിലോട്ട് ചേരാം. അത് കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്... ' - അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി എമർജൻസി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. ഡാനിഷ് സലീം പറഞ്ഞു.  

റോഡരികിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയ വാർത്ത ഇന്നലെയാണ് വന്നത്. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. 

ക്യാൻസർ സാധ്യത കൂട്ടും, കിഡ്നി തകരാറിന് ഇടയാക്കും ; ഡോ. ഡാനിഷ് സലീം 

' പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ ഉപയോ​ഗിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. പ്ലാസ്റ്റിക്ക് ഉരുകുമ്പോൾ ഡയോക്സിൻ, ബിപിഎ, ഫോർമാമിഡിൻ തുടങ്ങിയ രാസപദാർത്ഥങ്ങളെല്ലാം ആഹാരത്തിലോട്ട് ചേരാം. അത് കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ​കൂടാതെ ഹോർമോൺ വ്യാതിയാനവും ഉണ്ടാകാം. കൂടാതെ, തെെറോയ്ഡ്, കിഡ്നി തകരാർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ​ഗർഭിണികളാണ് പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ കഴിക്കുന്നതെങ്കിൽ ജനനവെെകല്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ പ്രതിരോധശേഷി കുറയ്ക്കുന്നതിന് ഇടയാക്കും. ആന്തരിക അവയവങ്ങളിലും തകരാർ ഉണ്ടാക്കാം. വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം കഴിക്കുക. ഭക്ഷണത്തിൽ നിന്ന് അസാധാരണ രുചി അനുഭവപ്പെട്ടാൽ കഴിക്കരുത്...' - അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി എമർജൻസി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. ഡാനിഷ് സലീം പറഞ്ഞു.  തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായിരുന്നു അദ്ദേഹം.

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഉപയോഗിച്ച എണ്ണയ്ക്ക് നേരിയ മണ വത്യാസം അനുഭവപ്പെട്ടാൽ അത് എടുക്കാതിരിക്കുകയാണ് വേണ്ടത്. രണ്ടാം വട്ടം ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. കറുപ്പ് ചേർന്ന നിറമാകുകയോ ചൂടാക്കുമ്പോൾ പുക വരികയോ ചെയ്‌താൽ ഉപയോഗിക്കരുത്. 

പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകൾ ഹൃദ്രോ​ഗ സാധ്യത കൂട്ടാം

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ