ഓട്സിൽ അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 1, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ചർമ്മസംരക്ഷണ ദിനചര്യയിൽ ഓട്‌സ് ഫേസ് മാസ്‌ക് ഉൾപ്പെടുത്തുന്നത് വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃത്തിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ ഏറ്റവും മികച്ച ചേരുവകയാണ് ഓട്സ്. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഓട്സിൽ അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 1, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ചർമ്മസംരക്ഷണ ദിനചര്യയിൽ ഓട്‌സ് ഫേസ് മാസ്‌ക് ഉൾപ്പെടുത്തുന്നത് വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
ഓട്സ് ഇങ്ങനെ ഉപയോഗിക്കാം
ഒന്ന്
1 ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾ സ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കറുത്ത പാടുകൾ മാറാൻ മികച്ച ഫേസ് പാക്കാണിത്.
രണ്ട്
ഒരു ചെറിയ പാത്രത്തിൽ 2 ടേബിൾ സ്പൂൺ ഓട്സ്, ഒന്നര ടേബിൾ സ്പൂൺ കട്ടി തൈര് എന്നിവ യോജിപ്പിച്ച് മിക്സ് ചെയ്യുക. 15 മിനുട്ട് നേരം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
മൂന്ന്
2 ടേബിൾസ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ, 2 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കാത്തിരിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
തലച്ചോറിൻ്റെ ആരോഗ്യത്തിനായി ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?