ശ്വാസകോശത്തെ സ്ട്രോങ്ങാക്കാൻ ഈ ചായ കുടിച്ചാലോ? റെസിപ്പി പങ്കുവച്ച് ന്യൂട്രീഷ്യനിസ്റ്റ്

By Web Team  |  First Published Oct 27, 2024, 10:44 AM IST

ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ഒരു ചായയെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് പാലക് നാഗ്പാൽ അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാമിൽ അതിന്റെ റെസിപ്പി പങ്കുവച്ചത്. 


ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വായു മലിനീകരണം വിവിധ ശ്വാസകോശ രോ​ഗങ്ങൾക്ക് ഇടയാക്കുന്നു. കാലാവസ്ഥയും മലിനീകരണ തോതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കാൻ കാരണമായതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പുക, മലിനീകരണം എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ആരോഗ്യത്തിന് ഹാനികരമാകുകയും ജലദോഷം, ചുമ, പനി തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ചില മരുന്നുകൾക്ക് താൽകാലികമായി വായു മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. വായു മലിനീകരണം രൂക്ഷമായി നിൽക്കുന്ന ഈ സമയത്ത് ശ്വാസകോശത്തെ ആരോ​ഗ്യത്തിന് പ്രധാന്യം നൽകേണ്ടതുണ്. ചുമ, ആസ്തമ, ജലദോഷം പോലുള്ള രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ ദെെനംദിന ജീവിതത്തിൽ നാം ഉൾപ്പെടുത്തേണ്ട ഒരു ടീ പരിചയപ്പെട്ടാലോ? 

Latest Videos

undefined

ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ഒരു ചായയെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് പാലക് നാഗ്പാൽ അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാമിൽ അതിന്റെ റെസിപ്പി പങ്കുവച്ചത്. ശ്വാസകോശം ശുദ്ധീകരിക്കുന്ന ചായ (Lung cleanse tea) എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം റെസിപ്പി പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ ചായ തയ്യാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ

ഇഞ്ചി                                                    1 കഷ്ണം അല്ലെങ്കിൽ 1 ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി പൊടി
കറുവപ്പട്ട                                             1/4 കഷ്ണം 
തുളസി ഇലകൾ                                 5-6 ഇല
ഏലയ്ക്ക ചതച്ചത്                              2 കഷ്ണം
പെരുംജീരകം വിത്തുകൾ              1/2 ടീസ്പൂൺ 
 വെളുത്തുള്ളി                                     2 അല്ലി ചതച്ചത്
 മഞ്ഞൾ                                                 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് ​​ഗ്ലാസ് ഒഴിക്കുക. വെള്ളം നന്നായി തിളച്ച് കഴിഞ്ഞാൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർക്കുക. 10 മിനുട്ട് നേരം തിളപ്പിച്ച ശേഷം ചൂടോടെയോ തണുപ്പിച്ചോ കുടിക്കുക.

Read more ശ്വാസകോശത്തിന്‍റെ ആരോഗ്യം ഉറപ്പിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 

click me!