വാക്​സിൻ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവരിൽ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എയിംസിന്റെ പഠനം

By Web Team  |  First Published Jun 4, 2021, 9:14 PM IST

ഏപ്രിൽ-മെയ് മാസങ്ങളിൽ വാക്‌സിൻ എടുത്ത ശേഷവും കൊവിഡ് ബാധിച്ച ആരും തന്നെ മരണമടഞ്ഞില്ലെന്ന് പഠനത്തിൽ പറയുന്നു. 


വാക്‌സിൻ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്)ന്റെ പഠനം.  ഏപ്രിൽ-മെയ് മാസങ്ങളിൽ വാക്‌സിൻ എടുത്ത ശേഷവും കൊവിഡ് ബാധിച്ച ആരും തന്നെ മരണമടഞ്ഞില്ലെന്ന് പഠനത്തിൽ പറയുന്നു. 

കൊവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക് ത്രൂ വ്യാപനത്തെക്കുറിച്ച് നടത്തിയ ആദ്യ ജീനോമിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 63 ബ്രേക്ക്​ ത്രൂ ഇൻഫക്ഷൻ കേസുകളാണ് പഠനവിധേയമാക്കിയത്​. ഇതിൽ 36 പേർ രണ്ട്​ ഡോസ് വാക്സിനും 27 പേർ ഒരു ഡോസും സ്വീകരിച്ചവരായിരുന്നു. ഇതിൽ 53 പേർ കോവാക്സിനും 10 പേർ കോവിഷീൽഡുമാണ് എടുത്തത്. 

Latest Videos

undefined

ഇവരിൽ കുറച്ച് പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നതോടെ വാക്സിൻ നൽകുന്ന സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നുവെന്നും ഈ സാഹചര്യത്തിലാണ്​ പഠനം നടത്തിയതെന്നും എയിംസ് അധികൃതർ വ്യക്തമാക്കി. 

വാക്സിൻ സ്വീകരിച്ച ആളുകൾക്ക് പോലും വീണ്ടും കൊവിഡ് പിടിപെടാനോ മരിക്കാനും നേരിയ സാധ്യതകളുണ്ടെന്ന്​ യുഎസ് ആരോഗ്യ ഏജൻസിയായ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) വ്യക്തമാക്കിയിരുന്നു. 

കൊവിഡ് ബാധിച്ച് കാഴ്ച ബംഗ്ലാവിലെ സിംഹത്തിന് അന്ത്യം; മറ്റ് 8 സിംഹങ്ങള്‍ക്ക് കൂടി കൊവിഡ് ബാധ

 

click me!