മൂന്ന് കൗണ്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പബ്ബുകള്‍, ബാറുകള്‍ എന്നിവ പൊലീസ് പൂട്ടിച്ചു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ബ്രിട്ടണ്‍. യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് പുതിയ ഇനം കൊറോണ വൈറസിന്റെ വ്യാപന വിവരം അറിയിച്ചത്. സംഭവത്തിൽ വിശദമായ പഠനം നടന്നുവരികയാണെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.
വിഷയം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വളരെ മോശപ്പെട്ട അവസ്ഥയാണ്. വാക്സിൻ ഉപയോഗിച്ച് ഇതിനെ തടയാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മാറ്റ് ഹാൻകോക് പറഞ്ഞു. തെക്കൻ ഇംഗ്ലണ്ടിൽ നിലവിൽ ആയിരത്തിൽ അധികം കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.
undefined
മൂന്ന് കൗണ്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പബ്ബുകള്‍, ബാറുകള്‍ എന്നിവ പൊലീസ് പൂട്ടിച്ചു. ടേക്-എവേ സംവിധാനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം യുകെയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇത് ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ ഭാഗത്ത് അതിവേഗം വ്യാപിക്കുന്നതായാണ് മനസിലാകുന്നതെന്നും ഹാൻകോക് പറഞ്ഞു.
' വാക്സിൻ പുറത്തിറങ്ങുമ്പോൾ ഈ മാരകമായ രോഗത്തെ നിയന്ത്രിക്കാൻ വേഗത്തിലുള്ളതും നിർണ്ണായകവുമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. വൈറസ് വേഗത്തിൽ നീങ്ങുമ്പോൾ, ഞങ്ങളും വേഗത്തിൽ നീങ്ങണം... ' - അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 കുട്ടികളില്‍ ഗുരുതരമാകുന്ന അവസ്ഥ; അറിയാം ലക്ഷണങ്ങള്‍