വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ

By Web Team  |  First Published Apr 26, 2024, 4:46 PM IST

വെറും വയറ്റിൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കും.
 


രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്ത് ഭക്ഷണം കഴിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായിരിക്കും ആ ദിവസം കൂടുതൽ ഊർജത്തോടെ നിലനിർത്തുന്നത്.  ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ദിവസം മുഴുവനുള്ള മാനസികാവസ്ഥയെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തും. മികച്ച ഭക്ഷണം തെരഞ്ഞെടുക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാൻ ശരിയായ സമയം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങളിതാ...

തെെര്...

Latest Videos

undefined

പ്രോബയോട്ടിക്‌സ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പാലുൽപ്പന്നം. ഉയർന്ന പ്രോബയോട്ടിക് ഉള്ളടക്കം പല്ലുകളും ശരീരവും മൊത്തത്തിൽ കാര്യമായി ബാധിച്ചേക്കാം. വെറുംവയറ്റിൽ തൈര് കഴിക്കുന്നത് ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും അസിഡിറ്റിയും മലബന്ധവും വർദ്ധിപ്പിക്കുകയും ചെയ്യും.

ശീതളപാനീയങ്ങൾ...

വെറും വയറ്റിൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കും.

കാപ്പി...

രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ ഇത് ദഹന വ്യവസ്ഥക്ക് നല്ലതല്ലെന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നു. വെറുംവയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റിയ്ക്കും മറ്റ് ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും.

സിട്രസ് പഴങ്ങൾ...

ഓറഞ്ച്, നാരങ്ങ എന്നിവയുൾപ്പെടെയുള്ള സിട്രസ് പഴങ്ങളിൽ സിട്രിക് ആസിഡ് കൂടുതലാണ്. വെറും വയറ്റിൽ സിട്രസ് പഴങ്ങൾ കഴിക്കുമ്പോൾ സിട്രിക് ആസിഡ് വയറ്റിൽ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും. അമിതമായ ആസിഡ് ഉൽപാദനം വയറുവേദന, മലബന്ധം എന്നിവയ്ക്ക് കാരണമാകും.

എരിവുള്ള ഭക്ഷണങ്ങൾ...

എരിവുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല.  ധാരാളം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറിളക്കത്തിനും ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

അതിരാവിലെ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിച്ചാൽ...

 

click me!