കൊവിഡ് 19 ബാധിച്ചവരില്‍ കാണുന്ന രോഗലക്ഷണങ്ങളില്‍ മാറ്റമെന്ന് ആരോഗ്യ വിദഗ്ധര്‍

By Web Team  |  First Published Jul 6, 2020, 4:45 PM IST

പുതിയ രോഗലക്ഷണങ്ങളുള്ളവരില്‍ കൊവിഡ് 19 പരിശോധന നടത്താന്‍ ചികിത്സാ രീതികളിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍.  അതിജീവനം ഉറപ്പിക്കാനായി കൊവിഡ് 19 വൈറസിന്‍റെ ജീനുകളില്‍ മാറ്റം വരുന്നതായാണ് ആരോഗ്യവിദഗ്ധര്‍ നിരീക്ഷിക്കുന്നത്


ദില്ലി: കൊവിഡ് 19 വൈറസ് ബാധ തിരിച്ചറിയാന്‍ രോഗലക്ഷണങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തവ രോഗികളെ തിരിച്ചറിയുന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി ഡോക്ടര്‍മാര്‍. ഏപ്രില്‍ മാസത്തിലാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആറ് പുതിയ രോഗലക്ഷണങ്ങള്‍ കൂടി നിര്‍ദ്ദേശിച്ചത്. വയറിളക്കം, ഛര്‍ദ്ദി, കഠിനമായ തലവേദന എന്നിവയടക്കം രോഗലക്ഷണങ്ങളുടെ പുതിയ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു.

പുതിയ രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ കൂടിയതോടെ ചുമ, പനി, ശ്വാസ തടസ്സവുമായി എത്തുന്നവരെ വളരം വേഗം പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നുവെന്നാണ് ഡോക്ടര്‍മാരുടെ പരാതിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ രോഗ ലക്ഷണങ്ങള്‍ പരിശോധന വൈകാന്‍ കാരണമാകുന്നതായാണ് ഹൈദരബാദിലെ ചെസ്റ്റ് ആന്‍ഡ് കിംഗ് കോടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 

Latest Videos

undefined

പുതിയ രോഗലക്ഷണങ്ങളുള്ളവരില്‍ കൊവിഡ് 19 പരിശോധന നടത്താന്‍ ചികിത്സാ രീതികളിലും മാറ്റം വരുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി എത്തുന്ന രോഗികളില്‍ ചുമയും ശ്വാസതടസവും പനിയും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും ഡോക്ടര്‍മാര്1 പറയുന്നു. 

അതിജീവനം ഉറപ്പിക്കാനായി കൊവിഡ് 19 വൈറസിന്‍റെ ജീനുകളില്‍ മാറ്റം വരുന്നതായാണ് ആരോഗ്യവിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ശ്വാസകോശങ്ങളെ ആദ്യം ബാധിക്കുന്നതിന് പകരം ദഹനനാളിയില്‍ വൈറസ് ബാധയുണ്ടാക്കുന്നതാണ് പുതിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഹൈദരബാദില്‍ ജൂണ്‍ 20 മുതല്‍ ജൂണ്‍ 30വരെ  പുതിയതായി  സ്ഥിരീകരിച്ച 67 കേസുകളില്‍ 30 പേരുടെ മരണം നടന്നിട്ടുളളത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു. ഇവരിലാര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളായി കണക്കാക്കിയിരുന്ന ചുമ, ശ്വാസതടസം, പനി എന്നിവ ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വിശദമാക്കുന്നു. 

പനി, ചുമ, ശ്വാസതടസം, ശരീര വേദന, ക്ഷീണം, തൊണ്ട വേദന, തലവേദന, മൂക്കൊലിപ്പ്, ഛര്‍ദ്ദി, വയറിളക്കം,തലവേദന, വിട്ടുമാറാത്ത വിറയല്‍, ഗന്ധവും രുചിയും അറിയാനാവാത്ത അവസ്ഥ തുടങ്ങിയ കൊവിഡ് 19 വൈറസ് ബാധയുടെ ലക്ഷണങ്ങളായാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്. 

click me!