Health Tips : മുടി പൊട്ടുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാല് പ്രകൃതിദത്ത മാർ​ഗങ്ങൾ

By Web Team  |  First Published Oct 2, 2024, 7:49 AM IST

 പോഷകാഹാരക്കുറവും തൈറോയ്ഡ് പ്രശ്‌നങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കും. മുടി പൊട്ടുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാല് പൊടിക്കെെകൾ പരിചയപ്പെടാം.


മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പോഷകാഹാരക്കുറവും തൈറോയ്ഡ് പ്രശ്‌നങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കും. ഹെയർ ഡ്രയറുകൾ, സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയേണുകൾ തുടങ്ങിയ ഹെയർ സ്‌റ്റൈലിംഗ് ടൂളുകളുടെ അമിത ഉപയോഗം മുടി പൊട്ടുന്നതിന് കാരണമാകും. മുടി പൊട്ടുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാല് പൊടിക്കെെകൾ പരിചയപ്പെടാം.

ഒന്ന്

Latest Videos

ഒരു പാത്രത്തിൽ ഒരു പഴുത്ത അവാക്കാഡോ മാഷ് ചെയ്തെടുക്കുക. അതിലേക്ക് 2 സ്പൂൺ തേനും 1 മുട്ടയുടെ മഞ്ഞക്കരുവും ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ പുരട്ടുക. മുടിപൊട്ടുന്നത് തടയാൻ ഈ പാക്ക് സഹായിക്കും. അവാക്കാഡോയിൽ പ്രകൃതിദത്ത എണ്ണകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ജലാംശം നൽകാനും പൊട്ടുന്നത് തടയാനും കഴിയും.

രണ്ട്

അൽപം തൈരിനൊപ്പം ഒരു മട്ടയുടെ വെള്ള ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം തലയിൽ പുരട്ടുക.  മുട്ട അധിക എണ്ണ നീക്കം ചെയ്യുകയും മുടിയെ ശക്തിപ്പെടുത്തുകയും താരൻ പ്രതിരോധിക്കുകയും ചെയ്യുന്നു. തൈര് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് മുടിയ്ക്ക് തിളക്കവും മിനുസവും നൽകാൻ സഹായിക്കും.

മൂന്ന്

കറ്റാർവാഴ ഹെയർ മാസ്ക് ഉണ്ടാക്കാൻ 1/4 കപ്പ് കറ്റാർവാഴ ജെല്ലും 2 ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർക്കുക. ഈ മുടിയിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. മുടി പൊട്ടുന്നത് തടയാൻ ഈ പാക്ക് സഹായിക്കും. വരണ്ടതും കട്ടിയുള്ളതുമായ മുടിക്ക് ഒലീവ് ഓയിൽ ഏറ്റവും ഗുണം ചെയ്യും. ഒലീവ് ഓയിൽ മുടിയെ കൂടുതൽ കരുത്തുള്ളതാക്കും.

നാല്

വാഴപ്പഴത്തിലും തൈരിലും അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി വളർച്ച വർദ്ധിപ്പിക്കും. ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ, 1 പഴുത്ത വാഴപ്പഴം പേസ്റ്റാക്കുക. ശേഷം അതിലേക്ക്  1/4 കപ്പ് തൈര് ചേർക്കുക. 15 മിനുട്ട് നേരം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
 

click me!