അമിതമായ മുടികൊഴിച്ചിൽ ചില രോഗങ്ങളുടെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നു. സമ്മർദ്ദം, ഹോർമോൺ വ്യതിയാനം, മുടിയിൽ കെമിക്കലുകളുടെ ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിയുന്നത് ഒരാളുടെ ആത്മവിശ്വാസത്തെ ബാധിക്കാം. അമിതമായ മുടികൊഴിച്ചിൽ ചില രോഗങ്ങളുടെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നു. സമ്മർദ്ദം, ഹോർമോൺ വ്യതിയാനം, മുടിയിൽ കെമിക്കലുകളുടെ ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം രണ്ട് തരം ഹെയർ പാക്കുകൾ..
ഒന്ന്...
മുട്ടയുടെ വെള്ളയും നാരങ്ങാനീരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതേ സമയം, എണ്ണമയമുള്ള മുടിക്ക് മുട്ടയുടെ വെള്ള ഉപയോഗിക്കാം.
രണ്ട്...
രണ്ട് ടീസ്പൂൺ ബദാം ഓയിലും അൽപം തെെരും യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ മിച്ചതാണ് ഈ പാക്ക്. മുടിയിൽ തൈര് പുരട്ടുന്നത് പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഇത് മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. ലാക്റ്റിക് ആസിഡും പ്രോബയോട്ടിക്‌സും പോലുള്ള സ്വാഭാവിക ഗുണങ്ങൾ ചൊറിച്ചിൽ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും സഹായിക്കുന്നു.
തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തൈര് വിറ്റാമിൻ ബി 5 ന്റെ മികച്ച ഉറവിടമാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ തെെര് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും.
സ്തനാർബുദം ; ഇന്ത്യയിൽ അഞ്ച് വർഷത്തെ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് പഠനം