തൈരിൽ ലാക്റ്റിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടി വൃത്തിയാക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
താരനും മുടികൊഴിച്ചിലും ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. തലമുടിയുടെ ആരോഗ്യത്തിനായി പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു കപ്പ് തൈരുണ്ടെങ്കിൽ തലമുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കാം.
തൈരിൽ ലാക്റ്റിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടി വൃത്തിയാക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തൈരിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. താരനും മുടികൊഴിച്ചിലും അകറ്റാനും തെെര് കൊണ്ടുള്ള ഒരു ഹെയർ പാക്ക് പരിചയപ്പെടാം...
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് തൈരും ഉലുവയും കൊണ്ടുള്ള ഹെയർ പാക്ക്. ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ ഫ്ലേവനോയ്ഡുകളും സാപ്പോണിനുകളും ഉൾപ്പെടെയുള്ള സംയുക്തങ്ങളുടെ സവിശേഷമായ ഘടനയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അവയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഇഫക്റ്റുകൾ കാരണം മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.
ഈ പാക്ക് തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് നോക്കാം...
കുറച്ച് ഉലുവയെടുത്ത് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർക്കുക. ഇത് രാവിലെയെടുത്ത് മിക്‌സിയിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് തൈര് ചേർത്ത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.
വെള്ളരിക്ക കഴിച്ചാൽ ഗുണങ്ങൾ പലതാണ്