കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻകരുതലുകൾ എടുക്കുകയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.
ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനം. “ഡെങ്കിപ്പനി പ്രതിരോധം: സുരക്ഷിതമായ നാളേയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ഈഡിസ് ഈജിപ്റ്റി എന്നയിനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.
കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻകരുതലുകൾ എടുക്കുകയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം.
undefined
ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം (ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിന്റെ പുറകിൽ, ഇൻഡോർ പ്ലാന്റ്‌സ്, എന്നിവയാണ് വീടിന്റെ ഉള്ളിലെ പ്രധാന ഉറവിടങ്ങൾ.
വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി കിടക്കുന്ന കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ മാറ്റുക. വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം തന്നെ അടച്ചുവയ്ക്കണം. കുഞ്ഞുങ്ങളെ നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക.
കൊതുക് കടിയിൽ നിന്ന് രക്ഷനേടാൻ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. കൊതുകു തിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ എന്നിവയെല്ലാം കൊതുക് കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.
ഉയർന്ന പനി, തലവേദന, ശരീരവേദന, ഓക്കാനം, ചർമ്മത്തിലെ തിണർപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ. ഈ രോഗലക്ഷണങ്ങൾ എല്ലാംതന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഇടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. പനിയെ നിസാരമാക്കരുത്. നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടുക.
വീട്ടിൽ നോൺ-സ്റ്റിക്ക് പാത്രങ്ങൾ നിങ്ങൾ ഉപയോഗിക്കാറില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ