ക്യാൻസർ ചിന്തിക്കാനുള്ള സമയം തരും, കൊറോണ ചിലപ്പോൾ അത‌് പോലും തരില്ല; നന്ദുവിന്റെ കുറിപ്പ്

By Web Team  |  First Published Mar 22, 2020, 2:41 PM IST

കീമോ തുടങ്ങിയാൽ തുടർച്ചയായി മാസങ്ങളോളം ഒരു റൂമിൽ കിടക്കേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മുടെ ചില സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് മഹത്തായ കാര്യമാണെന്നും നന്ദു ഫേസ്ബുക്കിൽ കുറിച്ചു. 


കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ സമയത്ത് വേണ്ടത് അതീവ ജാ​​ഗ്രത തന്നെയാണ്. വരാന്‍ പോകുന്ന രണ്ടാഴ്ച്ച വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു സാധാരണ മുന്നറിയിപ്പായാണ് പലരും ഇതിനെ കാണുന്നത്. 

കൊവിഡ് 19നെ പ്രതിരോധിക്കാൻ സ്വയ രക്ഷക്ക് വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാനും ആരോ​ഗ്യവകുപ്പ് നിർദേശിക്കുന്നു. എന്നാൽ, പലരും കൊറോണയെ പോലുള്ള അസുഖത്തെ നിസാരമായാണ് കാണുന്നതെന്ന് ക്യാൻസറിനെ ആത്മവിശ്വാസത്തോടെ പൊരുതി തോൽപ്പിച്ച് കൊണ്ടിരിക്കുന്ന നന്ദു മഹാദേവ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

Latest Videos

undefined

കീമോ തുടങ്ങിയാൽ തുടർച്ചയായി മാസങ്ങളോളം ഒരു റൂമിൽ കിടക്കേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മുടെ ചില സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് മഹത്തായ കാര്യമാണെന്നും നന്ദു ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

ഞാനും സെൽഫ് ഐസൊലേഷനിൽ ആണ് !!
ക്യാൻസർ ചിന്തിക്കാനുള്ള സമയം തരും..
കൊറോണ ചിലപ്പോൾ അതു പോലും തരില്ല !!
സ്വയ രക്ഷക്ക് വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാൻ പറഞ്ഞാൽ ആർക്കും പറ്റുന്നില്ല..
കീമോ തുടങ്ങിയാൽ തുടർച്ചയായി മാസങ്ങളോളം ഒരു റൂമിൽ കിടക്കേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..!!

കാസർഗോഡ് ഉള്ള ഒരു മനുഷ്യൻ കാരണം ഇപ്പൊ എത്ര പേരാണ് തീ തിന്നുന്നത്..
ഒരു നാട് തന്നെ നശിപ്പിക്കുന്നതിന് ശ്രമിക്കുകയായിരുന്നു അയാൾ..!!

നമ്മുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മുടെ ചില സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് മഹത്തായ കാര്യമാണ്..!!

ഈ അവസ്ഥയിൽ ജീവൻ പണയം വച്ചു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരാണ് യഥാർത്ഥ ദൈവങ്ങൾ !!
ദയവായി നമ്മളെല്ലാം അവരുടെ വാക്കുകൾ അനുസരിക്കണം..!!

ശാരീരികമായി ന്റെ അവസ്ഥ വളരെ പരിതാപകരമാണ്..
മനസ്സ് കൊണ്ട് തന്നെയാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്..
നല്ലൊരു നാളേക്കായി ഇന്നിത്തിരി റിസ്ക് എടുക്കുന്നത് സന്തോഷമാണ്..

കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് വരാൻ ചെറിയൊരു പിൻവാങ്ങൽ നല്ലതാണ്..!!
ഞാനും അത്തരം ഒരു പിൻവാങ്ങലിൽ ആണ് !!
നമുക്കൊന്നിച്ച് നേരിടാം..
ഈ മഹാമാരിയെയും !!!

നമ്മള് വിചാരിക്കാതെ നമ്മളെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല..!!!

തീരെ വയ്യെങ്കിലും ഈ സമയത്ത് പ്രതികരിക്കുന്നത് സമൂഹ്യബോധമുള്ള ഒരു പൗരന്റെ ധർമ്മമാണ്..

ദിത്രേം വന്നിട്ടും ഞാൻ പിടിച്ചു നിൽക്കുന്നില്ലേ..
ദത്രേയുള്ളൂ ഇതും..
Yes We Can...

NB : വിളിക്കുന്നവരും msg അയക്കുന്നവരും ക്ഷമിക്കുക ചങ്കുകളേ..
എനിക്ക് തീരെ പറ്റാത്ത കാരണമാണ് എടുക്കാത്തത്..

എത്ര വേദനയുണ്ടെങ്കിലും സാധാരണ ചിരിച്ച ഫോട്ടോ മാത്രമിടുന്ന ഞാൻ ഈ ഫോട്ടോ ഇട്ടതിനു കാരണമുണ്ട്..
ഇതുപോലെയാണ് ഇപ്പൊ നമ്മുടെ നാട്ടിന്റെ അവസ്ഥ..
ജാഗ്രത വേണം..

സ്നേഹപൂർവ്വം 

click me!