ഇന്ത്യയിൽ ക്യാൻസർ കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ട്

By Web TeamFirst Published Sep 8, 2024, 12:21 PM IST
Highlights

പോഷകാഹാരക്കുറവ് കുട്ടികളിലെ കാൻസർ ചികിത്സയെ സാരമായി ബാധിക്കുന്നു. രോഗനിർണ്ണയിക്കപ്പെട്ട കുട്ടികളിൽ 57 ശതമാനം മുതൽ 61 ശതമാനം വരെ പോഷകാഹാരക്കുറവുള്ളവരാണെന്ന് ​ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 
 

ഇന്ത്യയിൽ ക്യാൻസർ കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ട്. 
കഡിൽസ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഫുഡ് ഹീൽസ് റിപ്പോർട്ട് 2024 റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 
ഇന്ത്യയിലെ കുട്ടികളിൽ കാൻസർ രോഗനിർണ്ണയത്തിലും ചികിത്സാ ഫലങ്ങളിലും പോഷകാഹാരക്കുറവ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

 പോഷകാഹാരക്കുറവ് കുട്ടികളിലെ കാൻസർ ചികിത്സയെ സാരമായി ബാധിക്കുന്നു. രോഗനിർണ്ണയിക്കപ്പെട്ട കുട്ടികളിൽ 57 ശതമാനം മുതൽ 61 ശതമാനം വരെ പോഷകാഹാരക്കുറവുള്ളവരാണെന്ന് ​ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

Latest Videos

രോഗനിർണയം നടത്തിയ പീഡിയാട്രിക് ക്യാൻസർ രോഗികളിൽ 65 ശതമാനവും പ്രതിദിനം ആവശ്യമായ കലോറിയുടെയും പ്രോട്ടീനിൻ്റെയും പകുതിയിൽ താഴെ മാത്രമേ കഴിക്കുന്നുള്ളൂവെന്നും പഠനത്തിൽ കണ്ടെത്തി. 

കുട്ടിക്കാലത്തെ ക്യാൻസർ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഇന്ത്യയിൽ പ്രതിവർഷം 76,000 കുട്ടികൾ കാൻസർ രോഗനിർണയം നടത്തുന്നതായി കണക്കാക്കപ്പെടുന്നു. അവരിൽ 57 ശതമാനം മുതൽ 61 ശതമാനം വരെ പോഷകാഹാരക്കുറവുള്ളവരാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ് ക്യാൻസർ ചികിത്സ സാരമായി ബാധിക്കുന്നു. ഇത് ഉയർന്ന സങ്കീർണതകൾ, അണുബാധകൾ എന്നിവയിലേക്ക് നയിക്കുന്നു. ഫലപ്രദമായ പീഡിയാട്രിക് ക്യാൻസർ പരിചരണത്തിന് പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു.

' പോഷകാഹാരക്കുറവ് പീഡിയാട്രിക് ക്യാൻസർ പരിചരണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നു. ശരിയായ പോഷകാഹാരം കുട്ടികൾക്ക് മികച്ച ചികിത്സയും ശക്തിയും നൽകുന്നു...'- കഡിൽസ് ഫൗണ്ടേഷൻ്റെ സ്ഥാപകനും സിഇഒയുമായ പൂർണോത ദത്ത ബാൽ പറഞ്ഞു. 

അർബുദബാധിതരായ കുട്ടികളിൽ അണുബാധകൾക്കും മറ്റ് സങ്കീർണതകൾക്കുമുള്ള സാധ്യത കൂടുതലാണെന്ന് റായ്പൂരിലെ റീജിയണൽ കാൻസർ സെൻ്ററിലെ റേഡിയേഷൻ ഓങ്കോളജി പ്രൊഫസർ ഡോ. പ്രദീപ് ചന്ദ്രകർ പറഞ്ഞു.  

ഉരുളക്കിഴങ്ങ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ, ശരീരഭാരം കുറയ്ക്കാം
 

click me!