ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

By Web Team  |  First Published Apr 11, 2024, 11:17 AM IST

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ വെള്ളം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും ഒരു സ്പൂൺ ഇഞ്ചിനീരും മിക്സ് ചെയ്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രണവിധേയമാക്കും. 


കൊളസ്ട്രോൾ ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ്. ഭക്ഷണരീതികളിലെ അശ്രദ്ധയും തിരക്കുപിടിച്ച ജീവിതക്രമവുമെല്ലാം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്നു. ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഒരു ദിവസം ചെയ്യേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

Latest Videos

undefined

ദിവസവും രാവിലെ അര മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.  അപകടകരവും കൊഴുപ്പുള്ളതുമായ എൽഡിഎൽ കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ വ്യായാമം സഹായിക്കുന്നു. ശരീരഭാരം കുറയുന്നത് എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വ്യായാമക്കുറവും അമിതഭാരവും മോശം കൂട്ടുന്നതിനുള്ള രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. 

രണ്ട്...

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ വെള്ളം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും ഒരു സ്പൂൺ ഇഞ്ചിനീരും മിക്സ് ചെയ്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രണവിധേയമാക്കും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊളസ്‌ട്രോളിൻ്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.

മൂന്ന്...

ഒരു ദിവസത്തെ ഏറ്റവും പ്രധാനവപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം എപ്പോഴും പോഷക​ഗുണമുള്ളതായിരിക്കണം. പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രാതൽ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

നാല്...

മോശം കൊളസ്ട്രോളായി എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പോഷകമാണ് ഒമേ​ഗ 3 ഫാറ്റി ആസിഡ്. പ്രാതലിലോ ഉച്ചഭക്ഷണത്തിലോ ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

സ്ട്രെസ് ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിന് യോ​ഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക. 

ആറ്...

ജങ്ക് ഫുഡ് കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ, മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

ഏഴ്...

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും മറ്റ് ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎല്ലിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

ഓരോ ദിവസവും കവരുന്നത് 3500 ജീവനുകള്‍ ; ഗുരുതര കരള്‍ രോഗം പിടിമുറുക്കുന്നു : റിപ്പോര്‍ട്ട്


 

click me!