മുടിയെ കരുത്തുള്ളതാക്കാൻ മുരിങ്ങയില ; ഉപയോ​ഗിക്കേണ്ട വിധം

By Web Team  |  First Published Nov 11, 2024, 4:05 PM IST

സിങ്ക്, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ സംയുക്തങ്ങളും മുരിങ്ങയിലയിൽ‌ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് വളരെ പ്രയോജനകരമാണെന്ന് കോസ്മെറ്റോളജിസ്റ്റായ ഡോ.കരുണ മൽഹോത്ര പറയുന്നു. 


മുരിങ്ങയില പതിവായി കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് ഏറെ സഹായകമാണ്. മുടികൊഴിച്ചിലും താരനും കുറയ്ക്കുന്നതിനും മുരിങ്ങിയിലയിലെ ചില പോഷകങ്ങൾ ഫലപ്രദമാണ്. വിറ്റാമിൻ എ, സി, സിങ്ക് എന്നിവ അടങ്ങിയ മുരിങ്ങയില മുടിയ്ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായിക്കുന്നു.

സിങ്ക്, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ സംയുക്തങ്ങളും മുരിങ്ങയിലയിൽ‌ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് വളരെ പ്രയോജനകരമാണെന്ന്  കോസ്മെറ്റോളജിസ്റ്റായ ഡോ.കരുണ മൽഹോത്ര പറയുന്നു. 

Latest Videos

മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ സെബം ഉൽപ്പാദനം കൂട്ടുന്നതിന് സഹായിക്കുന്നു. ഇത് തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. തലയോട്ടിയിലെ ആരോഗ്യകരമായ രക്തചംക്രമണത്തെ പിന്തുണയ്ക്കുന്നതിന് മുരിങ്ങയില വെള്ളം സഹായിക്കുന്നു. 

രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിന​ഗിറും രണ്ട് ടീസ്പൂൺ മുരിങ്ങപ്പൊടിയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഈ പാക്ക് കഴുകി കളയുക. ഈ ഹെയർ മാസ്‌ക് എണ്ണ ഉൽപ്പാദനം സന്തുലിതമാക്കാനും താരൻ കുറയ്ക്കാനും സഹായിക്കും. താരൻ ഉണ്ടാക്കുന്ന ഫംഗസായ Malassezia furfur-ൻ്റെ വളർച്ചയെ തടയുന്നതിന് ആപ്പിൾ സിഡെർ വിനെഗർ പ്രവർത്തിക്കുന്നു.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുരിയില വെള്ളം ഉപയോ​ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് സഹായിക്കുന്നു. മുരിങ്ങാപ്പൊടി അൽപം കറ്റാർവാഴയിലോ തൈരിലോ മിക്‌സ് ചെയ്ത് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടിയെ ബലമുള്ളതാക്കാൻ ഫലപ്രദമാണ്. 

പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ കാൻസർ സാധ്യത കുറയ്ക്കുന്നത് വരെ ; റാഗിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ
 

click me!