പുതിനയിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുഖക്കുരു, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മപ്രശ്നങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
വേനൽക്കാല പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് പുതിനയില. മാത്രമല്ല, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും പ്രകൃതിദത്ത പരിഹാരങ്ങളിലും പുതിനയില ഒരു ജനപ്രിയ ചേരുവയാണെന്ന് തന്നെ പറയാം. മുഖക്കുരുവിൻ്റെ പാടുകൾ അകറ്റുന്നതിന് പുതിനയില ഉപയോഗിക്കുന്നത് നല്ലതാണ്. മുഖക്കുരു സംബന്ധമായ വീക്കം കാലക്രമേണ ചർമ്മത്തെ നശിപ്പിക്കുകയും പാടുകൾ അവശേഷിപ്പിക്കുകയും ചെയ്യും.
സാലിസിലിക് ആസിഡ് അടങ്ങിയ പുതിന, മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ ചികിത്സിക്കുന്നതിനും മുഖക്കുരു പാടുകളും കുറയ്ക്കുന്നതിനും സഹായിക്കുന്നു. പുതിനയിൽ ഫോസ്ഫേറ്റ്, കാൽസ്യം, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, ഫിനോളിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് മികച്ച ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.പുതിനയിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുഖക്കുരു, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മപ്രശ്നങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
undefined
മുഖക്കുരു പാടുകൾ കുറയ്ക്കാൻ പുതിനയില എങ്ങനെ ഉപയോഗിക്കാം?
10-15 പുതിയിലയുടെ പേസ്റ്റും അര സ്പൂൺ മഞ്ഞളും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
10-15 പുതിയിലയുടെ പേസ്റ്റും രണ്ട് കഷ്ണം വെള്ളരിക്ക പേസ്റ്റും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖക്കുരുവിന്റെ പാടുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്.
5-10 പുതിന ഇലകൾ, 2 ടേബിൾസ്പൂൺ റോസ് വാട്ടർ, ഒരു സ്പൂൺ കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.
നിങ്ങൾ ഒരു ദിവസം എത്ര തവണ മുഖം കഴുകാറുണ്ട്?