Sex Addiction : സെക്സിനോടുള്ള താൽപര്യം നിയന്ത്രിക്കാനാകുന്നില്ലേ ? ഞെട്ടിക്കുന്ന പഠനം

By Web Team  |  First Published Feb 4, 2022, 8:36 PM IST

ലൈംഗിക ആസക്തിയിൽ ഓക്സിടോസിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ് സൈപ്രസ് മെഡിക്കൽ സ്കൂളിലെ ​ഗവേഷകൻ ഡോ. ആൻഡ്രിയാസ് ചാറ്റ്സിറ്റോഫിസ് പറഞ്ഞു.


ലവ് ഹോർമോണാണ് പുരുഷ ലൈംഗിക ആസക്തിക്ക് കാരണമെന്ന് പുതിയ പഠനം. ഹൈപ്പർസെക്ഷ്വൽ ഡിസോർഡർ ഉള്ള പുരുഷന്മാർക്ക് ലവ് ഹോർമോണായ ഓക്സിടോസിൻ ഗണ്യമായി ഉയർന്ന അളവ് കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പഠനം പ്രസിദ്ധീകരിച്ചു. പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ മറ്റ് ഹോർമോണുകളെപ്പോലെ ഓക്സിടോസിൻ പോസിറ്റീവ് വികാരങ്ങൾ വർദ്ധിപ്പിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. 

Latest Videos

undefined

ഓക്‌സിടോസിൻഹോർമോണിന്റെ അമിത അളവ് പുരുഷന്മാർക്ക് ദോഷകരമാകുമെന്നും പഠനത്തിൽ പറയുന്നു. 
ഹൈപ്പർസെക്ഷ്വൽ ഡിസോർഡർ ഉള്ള 64 പുരുഷന്മാരെയും സാധാരണ ലൈംഗിക താൽപ്പര്യവും ഉത്തേജനവും റിപ്പോർട്ട് ചെയ്ത 38 പുരുഷന്മാരിലും പഠനം നടത്തി. 

ലൈംഗിക ആസക്തിയിൽ ഓക്സിടോസിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ് സൈപ്രസ് മെഡിക്കൽ സ്കൂളിലെ ​ഗവേഷകൻ ഡോ. ആൻഡ്രിയാസ് ചാറ്റ്സിറ്റോഫിസ് പറഞ്ഞു. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിക്ക് വിധേയരായ ശേഷം ലൈംഗിക ആസക്തരായ പുരുഷന്മാരിൽ ഓക്സിടോസിൻ അളവ് ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മാനസികാരോഗ്യ സംബന്ധമായ അസുഖങ്ങളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന (WHO) അമിത ലൈംഗിക ആസക്തിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറുമാസമായോ അതിലധികമായോ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ അഥവ നിങ്ങൾക്ക് അസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ, ഇത് രോഗമെന്ന ഘട്ടത്തിലെത്തി എന്ന് തിരിച്ചറിയണമെന്നാണ് സംഘടനയുടെ നിർദ്ദേശം.

എപ്പോഴും മാനസിക സമ്മര്‍ദ്ദമാണോ? എങ്കില്‍ നിങ്ങള്‍ക്ക് സംഭവിക്കാവുന്നത്...

click me!