ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പാനീയങ്ങൾ, മലൈക അറോറ പറയുന്നു

By Web Desk  |  First Published Jan 3, 2025, 5:36 PM IST

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി. ഓർമ്മശക്തി കൂട്ടുന്നതിന് ഈ ഡയറ്റ് ഏറെ സഹായകമാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 


ശരീരഭാരം കുറയ്ക്കാൻ പലരും വിവിധ ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കാറുണ്ട്. ഇന്ന് അധികം പേരും പിന്തുടരുന്ന ഒരു ഡയറ്റ് പ്ലാനാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ്. കൃത്യമായ ഇടവേളയിൽ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളിൽ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ്. ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ച് നടി മലൈക അറോറ പറയുന്നു.

കലോറി ഗണ്യമായി കുറയ്ക്കുക മാത്രമല്ല ഈ ഫാസ്റ്റിങ് രീതിയുടെ ലക്ഷ്യം. ആഹാരം കഴിക്കുന്ന സമയക്രമത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണിത്.  16 മണിക്കൂർ നേരത്തേക്ക് ഉപവാസമെടുത്ത ശേഷം എട്ടു മണിക്കൂറിനിടയിൽ ആഹാരം കഴിക്കുന്ന രീതിയാണ് 16/8 എന്നത്. 

Latest Videos

തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി. ഓർമ്മശക്തി കൂട്ടുന്നതിന് ഈ ഡയറ്റ് ഏറെ സഹായകമാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

കരിക്കിൻ വെള്ളം

കരിക്കിൻ വെള്ളത്തിൽ ബയോ ആക്റ്റീവ് എൻസൈമുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിക് നിരക്ക് മെച്ചപ്പെടുത്താനും കൂടുതൽ കലോറി എരിച്ചുകളയാനും സഹായിക്കും. മറ്റേതൊരു ഫ്രൂട്ട് ജ്യൂസുമായി താരതമ്യം ചെയ്യുമ്പോൾ കരിക്കിൻ വെള്ളത്തിൽ ഏറ്റവും കൂടുതൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കരിക്കിൻ വെള്ളത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇത് വളരെ പോഷകഗുണമുള്ളതും ഇലക്‌ട്രോലൈറ്റിൻ്റെ അളവ് സ്ഥിരപ്പെടുത്തുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ജീരക വെള്ളം

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ ജീരക വെള്ളം ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നതു കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

നാരങ്ങ വെള്ളം

മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് നാരങ്ങാ വെള്ളം. ഇത് കുടിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ചെെനയിൽ കണ്ടെത്തിയ പുതിയ വെെറസ് ; എന്താണ് ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്? ലക്ഷണങ്ങൾ അറിയാം

 

 

click me!