കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ഈ നാല് കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ...

By Web Team  |  First Published Jan 29, 2024, 6:53 PM IST

കൊളസ്ട്രോള്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ഹൃദയത്തിനാണ്. അതിനാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടത് നിര്‍ബന്ധമാണ്. ഇതിന് സഹായകമായിട്ടുള്ള ചില ടിപ്സ്


ജീവിതശൈലീരോഗങ്ങള്‍, തീര്‍ച്ചയായും ജീവന് ഭീഷണിയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ജീവിതശൈലീരോഗങ്ങളെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്ന രീതി ഇന്നുണ്ട്. മുമ്പ് മിക്കവരും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചോ, അവ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചോ മനസിലാക്കിയിരുന്നില്ല എന്നതാണ് സത്യം.

എന്നാലിപ്പോള്‍ കാര്യമായ അവബോധം ലഭിച്ചതോടെ ജീവിതശൈലീരോഗങ്ങളെ ആളുകള്‍ നിസാരമായി കണക്കാക്കുന്നില്ല. ഇത്തരത്തില്‍ ഏറ്റവുമധികം പേരെ ബാധിക്കുന്നൊരു ജീവിതശൈലീരോഗമാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയെന്ന് ഇതിനെ ലളിതമായി പറഞ്ഞുവയ്ക്കാം.

Latest Videos

കൊളസ്ട്രോള്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ഹൃദയത്തിനാണ്. അതിനാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടത് നിര്‍ബന്ധമാണ്. ഇതിന് സഹായകമായിട്ടുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. രാവിലെകളില്‍ കൊളസ്ട്രോളുള്ളവര്‍ ചെയ്യേണ്ട നാല് കാര്യങ്ങള്‍...

ഒന്ന്...

രാവിലെ ഉറക്കമെഴുന്നേറ്റുകഴിഞ്ഞാല്‍ ആദ്യം തന്നെ വായ വൃത്തിയാക്കിയ ശേഷം കാപ്പിയോ ചായയോ കഴിക്കേണ്ട. പകരം നന്നായി വെള്ളം കുടിക്കുക. ശേഷം വ്യായാമം എന്തെങ്കിലും ചെയ്യുക. അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമം ചെയ്താല്‍ മതി. ഇത് എന്തുമാകാം. പക്ഷേ വ്യായാമം നിര്‍ബന്ധമാക്കുക. 

രണ്ട്...

ചായയോ കാപ്പിയോ ഒഴിവാക്കാൻ നിര്‍ദേശിച്ചുവല്ലോ. ഇതിന് പകരം ഗ്രീൻ ടീ ആക്കാം. ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന 'കാറ്റെച്ചിൻസ്'ഉം ആന്‍റി-ഓക്സിഡന്‍റ്സും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. ഇതോടെ കൊളസ്ട്രോളും കുറയുന്നു. 

മൂന്ന്...

രാവിലെ മികച്ച, ആരോഗ്യപ്രദമായൊരു ബ്രേക്ക്ഫാസ്റ്റ് തന്നെ ഉറപ്പിക്കുക. പ്രോസസ്ഡ് ഫുഡ്സ്, സെറില്‍സ് എന്നിങ്ങനെയുള്ളവയെല്ലാം ഒഴിവാക്കാം. പകരം ഫൈബര്‍, ഒമേഗ-3- ഫാറ്റി ആസിഡ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ അടക്കം പോഷകപ്രദമായ ഭക്ഷണം തന്നെ കഴിച്ചുശീലിക്കണം. അതും മിതമായ അളവില്‍ മതി. 

നാല്...

കൊളസ്ട്രോളുള്ളവര്‍ സ്ട്രെസോ മറ്റെന്തെങ്കിലും മാനസികപ്രയാസമോ അനുഭവിക്കുന്നതും കൊളസ്ട്രോള്‍ കൂട്ടും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന യോഗ പോലുള്ള പ്രാക്ടീസുകള്‍ രാവിലെ ചെയ്യുന്നത് നല്ലതാണ്. അതല്ലെങ്കില്‍ ഗാര്‍ഡനിംഗ്, കലാപരിശീലനങ്ങള്‍ പോലുള്ള കാര്യങ്ങളോ ആകാം. എന്തായാലും സ്ട്രെസ് അകറ്റുന്ന പ്രവൃത്തികളായിരിക്കണം. 

Also Read:- അലസതയില്ലാതെ ഉന്മേഷത്തോടെ തുടരാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!