വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

By Web Team  |  First Published Oct 1, 2024, 10:18 PM IST

വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ സിട്രസ് പഴങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുക. ഇത് ദഹനനാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. 


വണ്ണം കുറയ്ക്കുന്നതിന് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഉയർന്ന കലോറി ഉള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു. വണ്ണം കുറയ്ക്കുന്നതിന് പ്രാതലിൽ ഉൾപ്പെടുത്തേണ്ട കലോറി കുറഞ്ഞ ഏഴ് ഭക്ഷണങ്ങളിതാ...

ഒന്ന്

Latest Videos

ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ 
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.  

രണ്ട്

വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ സിട്രസ് പഴങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുക. ഇത് ദഹനനാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ലയിക്കുന്ന ഫൈബറും ഫ്ലേവനോയിഡുകളും ശരീരത്തിൽ ആരോഗ്യകരമായ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും.

മൂന്ന്

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു.

നാല് 

വെള്ളരിക്കയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ജലാംശം ശരീരത്തിന്റെ ജലാംശം നിലനിർത്താൻ നല്ലതാണ്. 

അഞ്ച്

കലോറി കുറഞ്ഞ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഓട്‌സ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്.

ആറ്

പോഷകഗുണമുള്ളതും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ഭാരവും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കുന്നു. 

ഏഴ്

ഫ്ളാക്സ് സീഡ് കഴിക്കുന്നത് ശരീരഭാരം, അരക്കെട്ടിൻ്റെ വലിപ്പം, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് 45 പഠനങ്ങളുടെ മെറ്റാ അനാലിസിസ് കണ്ടെത്തി.

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ...

 

click me!