കലോറി കുറഞ്ഞ ഭക്ഷണക്രമത്തിലേക്ക് വരുമ്പോൾ, ഏത് ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടതെന്നും ഏത് ഭക്ഷണം ഒഴിവാക്കണം എന്നതും മനസിലാക്കാൻ വളരെ പ്രയാസമാണ്.
ശരീരഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമാണല്ലോ നിങ്ങൾ ചെയ്യാറുള്ളത്. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഉയർന്ന കലോറി ഉള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു. കലോറി കുറഞ്ഞ ഭക്ഷണക്രമത്തിലേക്ക് വരുമ്പോൾ, ഏത് ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടതെന്നും ഏത് ഭക്ഷണം ഒഴിവാക്കണം എന്നതും മനസിലാക്കാൻ വളരെ പ്രയാസമാണ്. അറിയാം ഭാരം കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഒന്ന്...
ഇലക്കറികൾ കഴിക്കാൻ പലർക്കും ഭയങ്കര മടിയാണ്. പക്ഷേ അവയാണ് യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏറ്റവുമധികം സഹായകമായ ഭക്ഷ്യവിഭവം. ഇലക്കറികൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും വൻകുടൽ കാൻസറിനുമുള്ള സാധ്യത കുറയ്ക്കുന്നു. മലബന്ധം, പ്രമേഹം, അമിതവണ്ണം എന്നിവ പരിഹരിക്കുന്നതിനും ഇലക്കറികളിൽ അടങ്ങിയിട്ടുള്ള ഫൈബർ സഹായിക്കുന്നു.
രണ്ട്...
ഇഞ്ചി പതിവായി കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. കുറഞ്ഞ കലോറി ഉള്ള ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ഇത് കൊളസ്ട്രോളിന്റെ അളവും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു.
മൂന്ന്...
നാരങ്ങയിൽ ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങളുടെ സമ്പുഷ്ടമായ ഉറവിടം കൂടിയാണ് നാരങ്ങ. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കുവാനും സഹായിക്കുന്നു.
നാല്...
കലോറി തീരെ കുറവുള്ള ഭക്ഷണമാണ് തെെര്. ഭാരം കുറയ്ക്കാൻ ദിവസവും തെെര് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. തെെരിലെ പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യത്തിനും നല്ലതും പ്രയോജനകരവുമായ ബാക്ടീരിയകളെയും നിലനിർത്തുന്നു.
അഞ്ച്...
ഏറ്റവും പോഷകപ്രദമായ ഭക്ഷണമാണ് ചെറുപയര്‍. മുളപ്പിക്കുമ്പോള്‍ ചെറുപയറിന്‍റെ ഗുണം ഇരട്ടിക്കുകയാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അല്പം നാരങ്ങാനീരും കുരുമുളക് പൊടിയും പച്ചക്കറികളും ചേര്‍ത്ത് ചെറുപയര്‍ സാലഡ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.
എള്ളിനെ നിസാരമായി കാണേണ്ട; അറിയാം ചില ആരോഗ്യഗുണങ്ങൾ