Sperm Count : പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ബീജത്തിന്റെ അളവിനെ ബാധിക്കാം

By Web Team  |  First Published May 25, 2022, 11:27 AM IST

അമിതവണ്ണവും കുറഞ്ഞ ബീജങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്നതിനുള്ള ഏറ്റവും പുതിയ ഗവേഷണം മാത്രമാണ് ഈ പഠനമെന്നും ​ പ്രൊഫ. സിഗ്നെ ടോറെക്കോവ് പറഞ്ഞു. 


തടിയുള്ള പുരുഷന്മാർ ഭാരം കുറയ്ക്കുന്നത് ബീജത്തിന്റെ അളവ് ഇരട്ടിയാക്കാൻ സഹായിക്കുമെന്ന് പഠനം. പഠനത്തിൽ പങ്കെടുത്തവർക്ക് എട്ട് ആഴ്ച്ചത്തേയ്ക്ക് ഒരു ഭക്ഷണക്രമം നൽകി. പ്രതിദിനം വെറും 800 കലോറി അടങ്ങിയ ഡയറ്റ് പ്ലാനാണ് അവർക്ക് നൽകിയത്. പഠനത്തിൽ പങ്കെടുത്തവരുടെ ബീജങ്ങളുടെ എണ്ണം 41 ശതമാനം ഉയർന്നത് കണ്ടെത്തി. കോപ്പൻഹേഗൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

ഒരു പുരുഷന് 17 വയസ്സ് തികയുമ്പോൾ ബീജങ്ങളുടെ എണ്ണം ഉയർന്ന നിലയിലാകുകയും 40 വയസ്സ് വരെ അതേ നിലയിൽ തുടരുകയും ചെയ്യുന്നു. മോശം ഭക്ഷണക്രമങ്ങളും മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നതും ബീജത്തിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നതായി​ ​ഗവേഷകർ പറയുന്നു. ഹ്യൂമൻ റീപ്രൊഡക്ഷൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

Latest Videos

'ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബീജത്തിന്റെ ഗുണനിലവാരത്തിൽ ഇത്രയും വലിയ പുരോഗതി കാണിക്കാൻ കഴിയുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു...' - പ്രധാന ഗവേഷകനായ പ്രൊഫ. സിഗ്നെ ടോറെക്കോവ് പറഞ്ഞു.
2019-ലെ NHS ഡാറ്റ സൂചിപ്പിക്കുന്നത് ഇംഗ്ലണ്ടിലെ 41 ശതമാനം പുരുഷന്മാരും അമിതഭാരമുള്ളവരാണെന്നും 27 ശതമാനം പൊണ്ണത്തടിയുള്ളവരുമാണ്. 

അമിതവണ്ണം പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ബീജം ഉൽപ്പാദിപ്പിക്കാനുള്ള അവരുടെ കഴിവിനെ ബാധിക്കുകയും ചെയ്യുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണവും കുറഞ്ഞ ബീജങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്നതിനുള്ള ഏറ്റവും പുതിയ ഗവേഷണം മാത്രമാണ് ഈ പഠനമെന്നും ​പ്രൊഫ. സിഗ്നെ ടോറെക്കോവ് പറഞ്ഞു. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക എന്നിവ ബീജത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

 പൊണ്ണത്തടിയും പുരുഷ വന്ധ്യതയും...

പൊണ്ണത്തടി മനുഷ്യശരീരത്തിൽ പലതരത്തിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നത് അറിയപ്പെടുന്ന വസ്തുതയാണ്. പുരുഷ വന്ധ്യത അത്തരത്തിലുള്ള ഒരു പ്രശ്നമാണ്. അമിതവണ്ണത്തിന് പുരുഷ വന്ധ്യതയുമായി വ്യക്തമായ ബന്ധമുണ്ട്. സാധാരണ ശരീരഭാരമുള്ള പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണമുള്ള / അമിതഭാരമുള്ള പുരുഷന്മാർ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വളരെ കുറച്ച് താൽപ്പര്യം കാണിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

അമിതവണ്ണമോ അമിതഭാരമോ രക്തധമനികളെ തകരാറിലാക്കുകയും ഉദ്ധാരണക്കുറവിന് കാരണമാവുകയും ചെയ്യും. പൊണ്ണത്തടിയുള്ള പുരുഷന്മാരിൽ കൊഴുപ്പ് കോശങ്ങളുടെ പാളികൾ വൃഷണങ്ങളുടെ താപനില വർദ്ധിപ്പിക്കുന്നു. ഇത് ശുക്ലത്തിന്റെ അളവിലും ഗുണനിലവാരത്തിലും പ്രതികൂല ഫലത്തിലേക്ക് നയിക്കുന്നു.

വന്ധ്യതയുമായി ബന്ധപ്പെട്ട അമിതഭാരത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പുരുഷന്മാരുടെ ശരീരഭാരം കൂടുമ്പോൾ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നു എന്നാണ്. പൊണ്ണത്തടിയുള്ള പുരുഷന്മാർക്ക് കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ അളവും ഉയർന്ന ഈസ്ട്രജന്റെ അളവും ഉണ്ട്. ഹോർമോൺ അളവിലുള്ള ഈ അസന്തുലിതാവസ്ഥ ബീജ ഉത്പാദനം കുറയ്ക്കുകയും തന്മൂലം അമിതവണ്ണമുള്ള പുരുഷന്മാരിൽ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു.

മഞ്ഞ നിറത്തിലെ ബീജമാണ് കാണുന്നതെങ്കിൽ സൂക്ഷിക്കുക; ഡോക്ടർ പറയുന്നു

click me!