പ്രമേഹ രോഗിയാണോ? പല്ല് സൂക്ഷിക്കണേ...

By Web Team  |  First Published Nov 13, 2020, 10:10 PM IST

പ്രമേഹ രോഗികളില്‍ അധികമായും കാണപ്പെടുന്നത് മോണരോഗങ്ങളാണ്. ആരംഭത്തില്‍ തന്നെ ഇത് കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. 


പ്രമേഹ രോഗികള്‍ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകള്‍. ദന്താരോഗ്യം മികച്ചതല്ലെങ്കില്‍ പ്രമേഹരോഗികള്‍ക്ക് മറ്റു പല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. 

പ്രമേഹ രോഗികളില്‍ അധികമായും കാണപ്പെടുന്നത് മോണരോഗങ്ങളാണ്. ആരംഭത്തില്‍ തന്നെ ഇത് കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്.   പ്രമേഹ രോഗമുള്ളവരുടെ ഉമിനീരിലും ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ത്തന്നെ അണുക്കള്‍ വളരെ വേഗം വ്യാപിക്കാനും ദന്തരോഗങ്ങള്‍ മൂര്‍ച്ഛിക്കാനും കാരണമാകും. 

Latest Videos

undefined

ചില പ്രമേഹരോഗികളില്‍ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞു പോകാം. ഇതുമൂലം വായിലും നാക്കിലും വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

പ്രമേഹരോഗികള്‍ ദന്ത സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. വെള്ളം ധാരാളം കുടിക്കുക. വായ ഉണങ്ങാതിരിക്കാനും ഉമിനീരിന്റെ അളവ് കുറഞ്ഞു പോകാതിരിക്കാനും അവ സഹായിക്കും.

2. ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുക.

3. കഴിയുന്നതും മധുരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. 

4. ചെറിയ ദന്തരോഗങ്ങള്‍ പോലും ഗൗരവ പൂര്‍വ്വം ശ്രദ്ധിക്കുക. ബ്രഷ് ചെയ്യുമ്പോള്‍ വേദനയോ മോണയില്‍ നിന്നോ പല്ലില്‍ നിന്നോ ചോരയോ വരുന്നുവെങ്കില്‍ ഒരു ഡോക്ടറെ കാണുക. 

5. ആറ് മാസം കൂടുമ്പോള്‍ ദന്ത പരിശോധന നടത്തുക. 

6. കൃത്രിമപ്പല്ല് ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍ അവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

Also Read: പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

click me!