പ്രായം കൂടുന്നതിനെ നിങ്ങള്‍ക്ക് നീട്ടിവയ്ക്കാം; എങ്ങനെയെന്ന് മനസിലാക്കൂ...

By Web Team  |  First Published Dec 20, 2022, 4:59 PM IST

ചില കാര്യങ്ങള്‍ നേരത്തേ മുതല്‍ക്ക് തന്നെ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ സാധിച്ചാല്‍ ഒളവ് വരെ വാര്‍ധക്യത്ത നമുക്ക് നീട്ടിക്കൊണ്ടുപോകാൻ സാധിക്കും. അതെങ്ങനെയെന്ന് നോക്കാം. നിത്യജീവിതത്തില്‍ പതിവായി ചില കാര്യങ്ങള്‍ ചെയ്യുക. ഇത്തരത്തില്‍  കരുതേണ്ട എട്ട് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 


പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കും. ഇത് ഒരിക്കലും നമുക്ക് ഒഴിവാക്കാൻ സാധിക്കാത്ത, അത്രയും ജൈവികമായ അവസ്ഥ തന്നെയാണ്. ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ശരീരവും മനസും ഒരുപോലെ രോഗങ്ങളാല്‍ ആക്രമിക്കപ്പെടാൻ അനുകൂലമായ അവസ്ഥയിലെത്തുകയും ക്രമേണ മരണത്തിലേക്ക് കടക്കുകയുമാണ് ഓരോ ജീവന്‍റെയും വഴി. 

കാഴ്ചാപ്രശ്നങ്ങള്‍, കേള്‍വിപ്രശ്നങ്ങള്‍, കഴുത്ത്- നു വേദന പോലുള്ള ശരീരവേദനകള്‍, എല്ല് തേയ്മാനം, വാതം, പള്‍മണറി ഡിസീസ്, പ്രമേഹം, വിഷാദം, മറവിരോഗം (അല്‍ഷിമേഴ്സ്), തളര്‍ച്ച, മൂത്രാശയസംബന്ധമായ പ്രയാസങ്ങള്‍, പ്രഷര്‍, അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ശാരീരിക-മാനസികാരോഗ്യ പ്രശ്നങ്ങള്‍ വാര്‍ധക്യത്തില്‍ പിടിപെടാം.

Latest Videos

ഇതിനെയെല്ലാം സ്വാഭാവികമായി വേണം സമീപിക്കാൻ. പ്രായമാകുമ്പോള്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടാമെന്ന തിരിച്ചറിവും അതിനുള്ള ആത്മവിശ്വാസവും വേണം. കാരണം ഏത് മനുഷ്യന്‍റെ കാര്യത്തിലും ഇങ്ങനെയെല്ലാം തന്നെയാണ് വാര്‍ധക്യമെത്തുക. 

എന്നാല്‍ ചില കാര്യങ്ങള്‍ നേരത്തേ മുതല്‍ക്ക് തന്നെ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ സാധിച്ചാല്‍ ഒരളവ് വരെ വാര്‍ധക്യത്ത നമുക്ക് നീട്ടിക്കൊണ്ടുപോകാൻ സാധിക്കും. അതെങ്ങനെയെന്ന് നോക്കാം. നിത്യജീവിതത്തില്‍ പതിവായി ചില കാര്യങ്ങള്‍ ചെയ്യുക. ഇത്തരത്തില്‍  കരുതേണ്ട എട്ട് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആദ്യം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക. പ്രായത്തിന്‍റെ സൂചനകള്‍ ഏറ്റവുമാദ്യം പ്രകടമാവുക ചര്‍മ്മത്തിലാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നിര്‍ബന്ധമായും നടത്തണം. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് രക്ഷ നേടാൻ സണ്‍സ്ക്രീൻ ഉപയോഗം, സണ്‍ഗ്ലാസ് ഉപയോഗം എന്നിവ പതിവാക്കണം. അതുപോലെ ഹെല്‍ത്തിയായൊരു സ്കിൻ കെയര്‍ റുട്ടീനും (മേക്കപ്പ് അല്ല) ചിട്ടയായി കൊണ്ടുപോകണം.

രണ്ട്...

ചര്‍മ്മ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, പരുക്കനായി ചര്‍മ്മത്തെ കൈകാര്യം ചെയ്യാതിരിക്കുക എന്നത്. എപ്പോഴും സ്ക്രബ് ചെയ്യുക. ചര്‍മ്മം ഭംഗിയാകാൻ വേണ്ടി ചെയ്യുന്നതായിരിക്കും. എന്നാലിത് ചര്‍മ്മത്തിന് ദോഷകരമായി വരരുത്. കെമിക്കലുകള്‍ ഉപയോഗിക്കുമ്പോള്‍ വീര്യം കുറഞ്ഞവ തെരഞ്ഞെടുക്കുക. മേക്കപ്പ് ഉത്പന്നങ്ങള്‍ തെര‍ഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം.

മൂന്ന്...

ഇനി ഭക്ഷണത്തിലാണ് ശ്രദ്ധിക്കാനുള്ളത്. ധാരാളം പച്ചക്കറികളും പഴങ്ങളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം കഴിക്കുക. എപ്പോഴും ബാലൻസ്ഡ് ഡയറ്റ് പാലിക്കുക. ഭക്ഷണം ചിട്ടയായി കൊണ്ടുപോകാനും പരമാവധി ശ്രദ്ധിക്കുക.

നാല്...

എപ്പോഴും കായികാധ്വാനമുണ്ടായിരിക്കണം. ഇത് ചെറുപ്പം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ശാരീരികമായ ജോലികളിലേര്‍പ്പെടുക, കായികവിനോദങ്ങളിലേര്‍പ്പെടുക, വ്യായാമം ചെയ്യുക എന്നിങ്ങനെ എന്തുമാകാം. പല രോഗങ്ങളെയും ചെറുക്കുന്നതിനും ഇവ സഹായിക്കും.

അഞ്ച്...

മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ വളരെ ചിട്ടയോടെ ഇത് കൊണ്ടുപോകണം. മിതമായ രീതിയില്‍ മാത്രം മദ്യപിക്കുക. അതും എല്ലാ ദിവസവുമുള്ള മദ്യപാനം തീര്‍ത്തും ഉപേക്ഷിക്കുക.

ആറ്...

പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കണം. പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം പുകവലി നമ്മെ നേരത്തെ കൊണ്ടെത്തിക്കും. 

ഏഴ്...

പതിവായി സുഖകരമായ ഉറക്കം നേടുന്നതും ചെറുപ്പം നിലനിര്‍ത്താനുള്ള ഒരു ടിപ് ആണ്. രാത്രിയില്‍ ഏഴോ എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം കിട്ടണം. ഇതിലൂടെ തന്നെ ഒരുപാട് രോഗങ്ങളെയും അകറ്റിനിര്‍ത്താൻ സാധിക്കും. അതുപോലെ ചര്‍മ്മത്തിന്‍റെ ആരോഗ്യം, മാനസികാരോഗ്യം എല്ലാം നന്നായി കൊണ്ടുപോകാൻ കഴിയും. 

എട്ട്...

ശരീരം പോലെ തന്നെ പ്രധാനമാണ് മനസും. അല്ലെങ്കില്‍ ഇവ രണ്ടല്ല എന്നും പറയാം. അതിനാല്‍ മാനസികാരോഗ്യത്തിന് വലിയ അളവില്‍ പ്രാധാന്യം നല്‍കുക. സന്തോഷം, സമാധാനം, സമ്മര്‍ദ്ദങ്ങളില്ലാത്ത അന്തരീക്ഷം എന്നിവ ഉണ്ടാക്കിയെടുക്കാൻ സാധിക്കണം. ഇവ സമ്പത്തിനെ ആശ്രയിച്ചല്ല നേടിയെടുക്കേണ്ടത്, മറിച്ച് ജീവിതത്തോട് നമുക്കുള്ള സമീപനത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. മനസ് ചെറുപ്പമായിരുന്നാല്‍ അത് തീര്‍ച്ചയായും ശരീരത്തില്‍ പ്രതിഫലിച്ച് വരും. 

Also Read:- ബിപി കൂടുന്നതിലേക്ക് നയിക്കുന്ന, അധികമാരും അറിയാത്തൊരു പ്രശ്നം...

tags
click me!