ചൈനയില്‍ ഇപ്പോള്‍ ചെറുനാരങ്ങ 'പൊന്ന്' പോലെ; കാരണം ഇതാണ്...

By Web Team  |  First Published Dec 20, 2022, 5:32 PM IST

നേരത്തെ മോഡേണ്‍ മെഡിസിനെ ആശ്രയിച്ചിട്ടും കൊവ‍ിഡിന്‍റെ കാര്യത്തില്‍ വലിയ മെച്ചമൊന്നും കാണാതിരുന്നതും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയും നേരിടാൻ വയ്യെന്ന അവസ്ഥയുമെല്ലാം ആയിരിക്കാം ഈ ചിന്തയിലേക്ക് ഇവരെയെത്തിച്ചത്.


കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചൈനയില്‍ ചെറുനാരങ്ങയ്ക്കുള്ള ഡിമാൻഡും വിലയും ഏറിവരികയാണ്. ഏറെ നാളായി കൃഷിയില്‍ വലിയ ലാഭമൊന്നുമില്ലാതെ തുടര്‍ന്നിരുന്ന കര്‍ഷകരെല്ലാം തിരക്കിലായിരിക്കുന്നു. കച്ചവടക്കാരും മാര്‍ക്കറ്റില്‍ സജീവം. ചെറുനാരങ്ങ വാങ്ങിക്കൂട്ടാത്തവരായി ആരെയും കാണാൻ സാധിക്കുന്നില്ല എന്ന അവസ്ഥ.

സംഗതി എന്താണെന്ന് മനസിലായോ? ഇതിലേക്ക് തന്നെ വരാം. അതായത്, ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എങ്ങനെയോ പ്രകൃതിദത്തമായി രോഗത്തെ ചെറുക്കാം എന്ന ട്രെൻഡിലേക്ക് ഇവിടത്തെ ഭൂരിഭാഗം പേരും എത്തി. 

Latest Videos

നേരത്തെ മോഡേണ്‍ മെഡിസിനെ ആശ്രയിച്ചിട്ടും കൊവ‍ിഡിന്‍റെ കാര്യത്തില്‍ വലിയ മെച്ചമൊന്നും കാണാതിരുന്നതും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയും നേരിടാൻ വയ്യെന്ന അവസ്ഥയുമെല്ലാം ആയിരിക്കാം ഈ ചിന്തയിലേക്ക് ഇവരെയെത്തിച്ചത്.

എന്തായാലും കൊവിഡിനെ പ്രകൃതിദത്തമായി തന്നെ നേരിടാമെന്ന ട്രെൻഡ് ഇവിടെ വ്യാപകമായിരിക്കുകയാണ്. വൈറ്റമിൻ-സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഏവരും വൈറ്റമിൻ-സിയുടെ സമ്പന്ന ഉറവിടമായ ചെറുനാരങ്ങയിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ഇതോടെ വലിയ രീതിയില്‍ ചെറുനാരങ്ങയ്ക്കുള്ള ഡിമാൻഡ് ഉയര്‍ന്നു. കൂട്ടത്തില്‍ വിലയും. 

'നാരങ്ങയുടെ വിപണിയെ കുറിച്ച് പറയുകയാണെങ്കില്‍ തീ പിടിച്ചത് പോലെയാണ്. ഒരാഴ്ചയ്ക്കകം മാത്രം ഇരുപത് ടണ്ണില്‍ നിന്ന് മുപ്പത് ടണ്ണിലേക്ക് ആണ് വില്‍പന ഉയര്‍ന്നിരിക്കുന്നത്. അതിനും മുമ്പാണെങ്കില്‍ അഞ്ചോ ആറോ ടണ്‍ എന്നതൊക്കെ ആയിരുന്നു കണക്ക്...'- ചൈനയില്‍ ഏറ്റവുമധികം ചെറുനാരങ്ങ ഉത്പാദനം നടത്തുന്ന സിചുവാനിലെ അന്‍യേയില്‍ നിന്നുള്ള കര്‍ഷകൻ വെൻ പറയുന്നു. 

ബെയ്ജിംഗ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിലേക്കാണ് ഏറ്റവുമധികം ചെറുനാരങ്ങ എത്തിക്കുന്നതത്രേ. മാര്‍ക്കറ്റില്‍ ലോഡ് വരുന്നതും കച്ചവടം നടക്കുന്നതും സാധനം തീര്‍ന്നുപോകുന്നതുമെല്ലാം മണിക്കൂറുകള്‍ക്കകം. ചെറുനാരങ്ങ മാത്രമല്ല, വൈറ്റമിൻ-സിയാല്‍ സമ്പന്നമായ പെയേഴ്‍സ്, പീച്ച്. ഓറഞ്ച് എന്നിങ്ങനെയുള്ള ഉത്പന്നങ്ങളുടെയെല്ലാം കച്ചവടം ചൈനയില്‍ പൊടിപൊടിക്കുകയാണത്രേ.

അതേസമയം വൈറ്റമിൻ-സി സമ്പന്നമായ ഭക്ഷണങ്ങള്‍ കൊണ്ട് മാത്രം കൊവിഡ് പ്രതിരോധിക്കാൻ സാധിക്കുമെന്ന തരത്തില്‍ ഒരു പഠനവും ഒരു നിഗമനവും ഇതുവരെ പങ്കുവച്ചിട്ടില്ല എന്നതാണ് സത്യം. വൈറ്റമിൻ-സി രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ ഏറ്റവുമധികം സഹായിക്കുന്നൊരു ഘടകമാണെന്നത് സത്യമാണ്. ഇതില്‍ കൂടുതല്‍ കൊവിഡ് പ്രതിരോധത്തിന് ഇതുമതി എന്ന ചിന്ത തീര്‍ത്തും അടിസ്ഥാനരഹിതം തന്നെയാണ്. 

Also Read:- 'മൃതദേഹങ്ങളില്‍ നിന്ന് കൊവിഡ് പകരുമോ';പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

click me!