മണിക്കൂറുകളോളം മടിയിൽ ലാപ്‌ടോപ്പ് വയ്ക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം എന്നാണ് ബാംഗ്ലൂരിലെ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രിയങ്ക റെഡ്ഡി (മദർഹുഡ് ഫെർട്ടിലിറ്റി ആൻഡ് ഐവിഎഫ്, ഇന്ദിരാനഗർ, ബാംഗ്ലൂര്‍) പറയുന്നത്.
ലാപ്‌ടോപ്പുകൾ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാൽ അതിന്‍റെ ഉപയോഗം ശരിയല്ലെങ്കില്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പുരുഷന്മാർ മണിക്കൂറുകളോളം മടിയിൽ ലാപ്‌ടോപ്പ് വയ്ക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം എന്നാണ് ബാംഗ്ലൂരിലെ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രിയങ്ക റെഡ്ഡി (മദർഹുഡ് ഫെർട്ടിലിറ്റി ആൻഡ് ഐവിഎഫ്, ഇന്ദിരാനഗർ, ബാംഗ്ലൂര്‍) പറയുന്നത്.
സ്ഥിരമായി ചൂട് ഏൽക്കുന്നത് മൂലം വൃഷണസഞ്ചിയിലെ താപനില ഉയരുകയും പുരുഷന്‍റെ ബീജസംഖ്യയെയും ഗുണനിലവാരത്തെയും അത് മോശമായി ബാധിക്കുകയും ചെയ്യും. പുരുഷ പ്രത്യുത്പാദന വ്യവസ്ഥ താപനില വ്യതിയാനങ്ങളോട് വളരെ സെൻസിറ്റീവ് ആണ് എന്നതാണ് ഇതിന് കാരണം. തണുത്ത അന്തരീക്ഷം ബീജ ഉൽപാദനത്തിനും പ്രവർത്തനത്തിനും നിർണായകമാണെന്നും ഡോ. പ്രിയങ്ക റെഡ്ഡി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലാപ്‌ടോപ്പ് മടിയിൽ വയ്ക്കുമ്പോൾ, അത് പുറപ്പെടുവിക്കുന്ന ചൂട് വൃഷണസഞ്ചിയിലെ താപനില വർദ്ധിപ്പിക്കും. ഇത് 'സ്‌ക്രോട്ടൽ ഹൈപ്പർതേർമിയ' എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ബീജസങ്കലനത്തെ തടസ്സപ്പെടുത്തും, ബീജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ കുറയാനും ഇടയാക്കുമെന്നും ഡോ. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കൂടാതെ ലാപ്ടോപ്പുകൾ പലപ്പോഴും വൈദ്യുതകാന്തികം പുറപ്പെടുവിക്കുന്നതുമൂലവും ബീജത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
ഈ റേഡിയേഷനുമായി ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഇത് ബീജകോശങ്ങളെ നശിപ്പിക്കുകയും അവയുടെ പ്രവർത്തനക്ഷമതയെയും ചലനശേഷിയെയും ബാധിക്കുകയും ചെയ്യും. ലാപ്‌ടോപ്പിൽ നിന്നുള്ള താപവും റേഡിയേഷനും ബീജത്തിന്‍റെ ഗുണനിലവാരത്തെയും അളവിനെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ലാപ്‌ടോപ്പ് മടിയിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് നല്ലതെന്നും ഡോ. പ്രിയങ്ക മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ പുരുഷന്മാർ ലാപ്ടോപ്പുകൾ ഒരു ഡെസ്ക്കില്‍ വച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കമെന്നും ഡോ. പ്രിയങ്ക നിര്‍ദ്ദേശിക്കുന്നു.