ചര്‍മ്മ പരിപാലനം ഒക്കെ അത്ര അത്യാവശ്യമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. ഇതിനൊക്കെ എന്ത് പ്രാധാന്യമെന്ന തോന്നല്‍ ഇങ്ങനെ ഒരുപാട് പേരില്‍ കാണാം. എന്നാല്‍ ചര്‍മ്മം വേണ്ടവിധം സൂക്ഷിച്ചില്ല എന്നുണ്ടെങ്കില്‍ അത് പല പ്രയാസങ്ങളും ആരോഗ്യത്തിന്മേലുണ്ടാക്കാം. പ്രധാനമായും ചര്‍മ്മം തന്നെയാണ് ബാധിക്കപ്പെടുന്നത്.
സ്കിൻ കെയര്‍ എന്നത് അത്ര നിസാരമായ കാര്യമല്ല. ആരെയെങ്കിലും അന്ധമായി അനുകരിച്ച് കുറച്ചധികം സ്കിൻ കെയര്‍ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതല്ല സ്കിൻ കെയര്‍. അതല്ലെങ്കില്‍ മേക്കപ്പ് ചെയ്യുന്നതുമല്ല സ്കിൻ കെയര്‍. മറിച്ച് ഓരോരുത്തരും അവരവരുടെ പ്രായവും സ്കിൻ ടൈപ്പും ആരോഗ്യാവസ്ഥയും കാലാവസ്ഥയുമെല്ലാം മനസിലാക്കി അടിസ്ഥാനമായി ചര്‍മ്മത്തിന് നല്‍കേണ്ട പരിപാലനമാണ് സ്കിൻ കെയര്‍.
ഇനി, ചര്‍മ്മ പരിപാലനം ഒക്കെ അത്ര അത്യാവശ്യമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. ഇതിനൊക്കെ എന്ത് പ്രാധാന്യമെന്ന തോന്നല്‍ ഇങ്ങനെ ഒരുപാട് പേരില്‍ കാണാം. എന്നാല്‍ ചര്‍മ്മം വേണ്ടവിധം സൂക്ഷിച്ചില്ല എന്നുണ്ടെങ്കില്‍ അത് പല പ്രയാസങ്ങളും ആരോഗ്യത്തിന്മേലുണ്ടാക്കാം. പ്രധാനമായും ചര്‍മ്മം തന്നെയാണ് ബാധിക്കപ്പെടുന്നത്. ഇത്തരത്തില്‍ സ്കിൻ കെയര്‍ കൃത്യമായി ചെയ്തില്ലെങ്കിലുണ്ടായേക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മുഖക്കുരു...
സ്കിൻ കെയര്‍ ശരിയാംവിധം ചെയ്യാത്തവരില്‍ മുഖക്കുരുവിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ പഴുപ്പ് നിറഞ്ഞ കുരുക്കളുണ്ടാകാനും, അത് പൊട്ടി മുഖത്ത് പാടുകളുണ്ടാകാനുമെല്ലാം ഇത് കാരണമായി വരാം.
അണുബാധ...
ചര്‍മ്മം വേണ്ടവിധം പരിപാലിച്ചില്ലെങ്കില്‍ ചര്‍മ്മത്തില്‍ അണുബാധകളുണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. ശരീരത്തില്‍ എവിടെയും ഇങ്ങനെയുള്ള അണുബാധകളുണ്ടാകാം. അധികവും ബാക്ടീരിയകള്‍ തന്നെയാണ് ഇതിന് കാരണമാകുന്നത്.
പ്രായം...
ചര്‍മ്മം ശരിയാംവിധം സംരക്ഷിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തിന് പെട്ടെന്ന് പ്രായമായത് പോലെ തോന്നിപ്പിക്കാൻ ഇടയാക്കുന്നു. നമ്മുടെ ജീവിതപരിസരങ്ങളും ജീവിതശൈലികളും ചര്‍മ്മത്തെ പല രീതിയിലും മോശമായി ബാധിക്കാം. ഇതെല്ലാം മറികടക്കണമെങ്കില്‍ സ്കിൻ കെയര്‍ അത്യാവശ്യമാണ്.
ക്യാൻസര്‍...
ചര്‍മ്മ പരിപാലനത്തിന്‍റെ അഭാവം പല കേസുകളിലും ക്യാൻസറിന് സാധ്യതയൊരുക്കിയിട്ടുള്ളതായി പഠനങ്ങള്‍ പറയുന്നു. ഉദാഹരണം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍പിക്കുന്ന പ്രശ്നങ്ങള്‍ ക്രമേണ അധികരിച്ചുണ്ടാകുന്ന അര്‍ബുദം.
വട്ടച്ചൊറി...
എക്സീമ അഥവാ വട്ടച്ചൊറി എന്ന സ്കിൻ രോഗത്തിനും സ്കിൻ കെയറില്ലായ്മ കാരണമാകാറുണ്ട്. ഇത്ക കാലക്രമേണ സങ്കീര്‍ണമാകുന്നതിനും സ്കിൻ കെയറില്ലായ്മ കാരണമാകാം.
അലര്‍ജി...
പല വിധത്തിലുള്ള സ്കിൻ അലര്‍ജികള്‍ക്കും ശരിയാം വിധം സ്കിൻ കെയര്‍ ചെയ്തില്ലെങ്കില്‍ സാധ്യതയൊരുങ്ങാം. പ്രത്യേകിച്ച് കാലാവസ്ഥ അനുബന്ധമായി വരുന്ന പ്രശ്നങ്ങള്‍.
പ്രതിരോധശേഷി...
സ്കിൻ കെയര്‍ കൃത്യമല്ലെങ്കില്‍ ചര്‍മ്മത്തിലൂടെ രോഗാണുക്കള്‍ അകത്തുകടക്കുകയും അവ രോഗ പ്രതിരോധ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
സ്കിൻ കെയര്‍...
ആദ്യമേ സൂചിപ്പിച്ചത് പോലെ ഒന്നും ആലോചിക്കാതെയും മനസിലാക്കാതെയും സ്കിൻ കെയറിലേക്ക് കടക്കരുത്. അവരവര്‍ക്ക് യോജിക്കുംവിധത്തിലുള്ള ഉത്പന്നങ്ങള്‍ കൊണ്ട്, ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്ത് തന്നെ സ്കിൻ കെയര്‍ മുന്നോട്ട് കൊണ്ടുപോവുക.
Also Read:- 'വൈറ്റ് റൈസ്' ആരോഗ്യത്തിന് നല്ലതല്ലെന്നോ? നിങ്ങളറിയേണ്ടത്...