ഒസിഡി പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Priya Varghese  |  First Published May 17, 2023, 4:01 PM IST

ഒസിഡി കാരണം ഉണ്ടാകുന്ന ചിന്തകൾ നീണ്ട കാലം മാറാതെ നിൽക്കുമ്പോൾ വിഷാദരോഗലക്ഷണങ്ങൾ പതിയെ രൂപപ്പെടാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദവും വിഷാദവും പൊതുവെ ഒരേ സമയം അനുഭപ്പെടാൻ സാധ്യതയുള്ള മാനസിക പ്രശ്നമാണ്. 


മറ്റുള്ളവരെ മോശമായ കണ്ണോട് കൂടി നോക്കുക. ഉദാ: ഒരു സ്ത്രീയെ ഒരു പുരുഷൻ മോശമായ ഉദ്ദേശ്യത്തോടെ നോക്കുക എന്നത് സമൂഹത്തിൽ അംഗീകരിക്കപ്പെടുന്ന കാര്യമല്ല. കഴിഞ്ഞ ദിവസം ഒരു 22 വയസ്സുള്ള പെൺകുട്ടി സൈക്കോളജിസ്റ്റിനെ സമീപിച്ചത് സമാനമായ ഒരു പ്രശ്നവുമായാണ്. മറ്റുള്ളവരെ പ്രത്യേകിച്ചു പുരുഷന്മാരെ മോശമായ കണ്ണോടുകൂടി അവൾ നോക്കിപോകുമോ എന്ന ഭയമാണ് അവളെ കുറെ നാളായി വല്ലാതെ അലട്ടുന്നത്. എന്നാൽ അവളെ മോശം സ്വാഭാവമുള്ള കുട്ടിയായി നമുക്കു കാണാൻ കഴിയുമോ?.

ഒബ്സെസ്സിവ് കംബൽസീവ് ഡിസോർഡർ (Obsessive Compulsive Disorder OCD) എന്ന ബുദ്ധിമുട്ടാണ് യഥാർത്ഥത്തിൽ അവളുടെ ഈ ചിന്തകൾക്ക് കാരണം. നമ്മൾ അവളുടെ സ്വഭാവവും പെരുമാറ്റരീതികളും ശ്രദ്ധിച്ചാൽ അത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

Latest Videos

പൊതുവേ ആരും താൻ കാരണം സങ്കടപ്പെടരുത് എന്ന വലിയ ആഗ്രഹം ഉള്ള കുട്ടിയാണ് അവൾ. ഒരു വിധത്തിലും ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. വളരെ ഒതുങ്ങിയ സ്വഭാവം. ഒരു വാശിയും ദേഷ്യവും അവളിൽ ഇല്ല. പക്ഷേ ചെറിയ കാര്യങ്ങളും അവളെ പലപ്പോഴും ടെൻഷനിൽ ആക്കാറുണ്ട്. പ്രതേകിച്ചും അവളുടെ മനസ്സിലെ ഭയം മറ്റുള്ളവരെ തെറ്റായ നോട്ടത്തിലൂടെ അവൾ ബുദ്ധിമുട്ടിക്കുമോ എന്നാണ്.

ചിലർ സമൂഹത്തിന് എതിരായ പ്രവർത്തികളിൽ ഏർപ്പെട്ടതിനുശേഷം എനിക്ക് മാനസികരോഗമാണ് എന്ന് പറഞ്ഞു ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. അവരെ OCD എന്ന വിഭാഗത്തിൽ ഉൾപെടുത്താൻ കഴിയില്ല. വിശദമായ സൈക്കോളജി പരിശോധനയിലൂടെ അവർ കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നു എന്ന് കണ്ടെത്താനാവും.

OCD ഉള്ള ആളുകൾക്ക് മറ്റൊരാൾക്ക് പ്രശ്നമുണ്ടാക്കുന്ന ഒരു പ്രവർത്തി തന്നിൽ നിന്നും ഉണ്ടാകുമോ എന്ന ചിന്തപോലും വല്ലാതെ മനസ്സിനെ മുറിവേല്പിക്കും. എന്നാൽ ആ ചിന്തകൾ ഒക്കെ വെറും തോന്നൽ മാത്രമാണ് എന്ന് മനസ്സിലാക്കി ആ ചിന്തകളെ സ്വയം മാറ്റാൻ പലപ്പോഴും ടെൻഷൻ കാരണം അവർക്ക് കഴിഞ്ഞെന്നു വരില്ല. അതിനാൽ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) എന്ന സൈക്കോളജി ചികിത്സ അവർക്ക് ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കും.

OCD കാരണം ഉണ്ടാകുന്ന ചിന്തകൾ നീണ്ട കാലം മാറാതെ നിൽക്കുമ്പോൾ വിഷാദരോഗലക്ഷണങ്ങൾ പതിയെ രൂപപ്പെടാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദവും വിഷാദവും പൊതുവെ ഒരേ സമയം അനുഭപ്പെടാൻ സാധ്യതയുള്ള മാനസിക പ്രശ്നമാണ്. 

Read more  ലോക രക്തസമ്മർദ്ദ ദിനം ; ഉപ്പാണ് പ്രധാന വില്ലൻ, കൂടുതലറിയാം

ഒരു വ്യക്തി അനുഭവിക്കുന്ന മാനസികവും പെരുമാറ്റപരവുമായ ബുദ്ധിമുട്ടുകൾ അയാൾ മനഃപ്പൂർവം ചെയ്യുന്നതാണോ അതോ എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകളുടെ ഭാഗമായാണോ എന്ന് വേർതിരിച്ചറിയേണ്ടത് വളരെ ആവശ്യമാണ്. പലപ്പോഴും മാനസിക ബുദ്ധിമുട്ടുകൾ ചികിത്സ തേടാതെയിരിക്കുന്നത് വലിയ പരിണിത ഫലങ്ങളിലേക്കു നയിക്കാറുണ്ട് എന്നതുകൊണ്ടുതന്നെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നിലയിലേക്ക് മാറ്റം വരേണ്ട സമയമാണിത്. 

ലേഖനം എഴുതിയത്...

പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ Telephonic consultation available 
www.breathemindcare.com

 

click me!