Health Tips : ​ദിവസവും ഒരു ആപ്പിൾ കഴിച്ചോളൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

By Web Team  |  First Published Sep 30, 2024, 7:56 AM IST

ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം, ക്യാൻസർ എന്നിവ കുറയ്ക്കും. ഏകദേശം 40,000 ആളുകളിൽ നടത്തിയ പഠനത്തിൽ ആപ്പിൾ കഴിക്കുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 13% മുതൽ 22% വരെ കുറവായിരുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. 


ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തും. ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിൾ. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് ആപ്പിൾ സഹായിക്കും.

ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം, ക്യാൻസർ എന്നിവ കുറയ്ക്കും. ഏകദേശം 40,000 ആളുകളിൽ നടത്തിയ പഠനത്തിൽ ആപ്പിൾ കഴിക്കുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 13% മുതൽ 22% വരെ കുറവായിരുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. 

Latest Videos

ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാൻ സഹായിക്കും. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. 

ദഹനത്തെ സഹായിക്കാനും ആസിഡ് റിഫ്‌ളക്‌സിൻ്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കഴിയുന്ന ഫ്ലേവനോയ്‌ഡുകൾ, ഫൈബർ തുടങ്ങിയ സസ്യ രാസവസ്തുക്കൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.  ആപ്പിൾ മുടിയെ ശക്തവും മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നു. ആപ്പിളിൽ വിറ്റാമിൻ ബി 2,  ബയോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മുടിയുടെ കരുത്തുള്ളതാക്കുന്നു.

വിറ്റാമിൻ സി അടങ്ങിയ ആപ്പിൾ ചർമ്മത്തിന് തിളക്കം നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിറ്റാമിൻ തിളക്കമുള്ള നിറം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. കറുത്ത പാടുകളുകൾ കുറയ്ക്കുന്നതിനും ആപ്പിൾ സഹായകമാണ്. 

എന്താണ് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം ? ലക്ഷണങ്ങൾ അറിയാം
 

click me!