കുട്ടിക്കാലം മുതൽക്കേ പഞ്ചസാര ഒഴിവാക്കൂ, ഇല്ലെങ്കിൽ പിന്നീട് ഈ രണ്ട് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം

By Web Team  |  First Published Nov 2, 2024, 1:36 PM IST

പഞ്ചസാര പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മുക്കറിയാം. കുട്ടിക്കാലം മുതൽ പഞ്ചസാര നൽകുന്നത് പിന്നീട് ടെെപ്പ് 2 പ്രമേഹം,  ഉയർന്ന ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ രോ​ഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു.
 


പഞ്ചസാര പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മുക്കറിയാം. കുട്ടിക്കാലം മുതൽ പഞ്ചസാര നൽകുന്നത് പിന്നീട് ടെെപ്പ് 2 പ്രമേഹം,  ഉയർന്ന ഹൈപ്പർടെൻഷൻ തുടങ്ങിയ രോ​ഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. യുകെയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തുണ്ടായിരുന്ന ഡാറ്റ വിശകലനം ചെയ്താണ് സതേൺ കാലിഫോർണിയ സർവകലാശാല ​ഗവേഷകർ പഠനം നടത്തിയത്.

പഠന കാലയളവിൽ പങ്കെടുത്ത 4,000 പേർക്ക് പ്രമേഹവും 20,000 പേർക്ക് രക്താതിമർദ്ദവും ഉണ്ടെന്ന് കണ്ടെത്തി. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ പരിമിതമായ പഞ്ചസാര ഉപയോ​ഗിച്ചവർക്ക് മുതിർന്നപ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 38 ശതമാനവും ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യത 21 ശതമാനവും കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.

Latest Videos

ഗർഭകാലത്ത് തന്നെ മധുരം ഒഴിവാക്കുകയാണ് വേണ്ടത്. കാരണം കുട്ടികൾക്ക് പഞ്ചസാരയോട് സ്വാഭാവികമായി ഉണ്ടാകുന്ന  താൽപര്യത്തെ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാനാവുമെന്നും ​ഗവേഷകർ പറയുന്നു. പാക്കറ്റ് ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. കുട്ടികളിൽ പഞ്ചസാര ഉപഭോ​ഗം പരിമിതപ്പെടുത്തുന്നത് അവരുടെ ദീർഘകാല ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ധാരാളം പഞ്ചസാര കഴിക്കുന്നത് കോശങ്ങളെ നശിപ്പിക്കുകയും വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് ഹൃദ്രോഗം, പ്രമേഹം, കരൾ രോഗം, കാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒരു മാസത്തേക്ക് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. കാരണം ഇത് കലോറികൾ ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പ്രമേഹമുള്ളവർ പാദങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണം, കാരണം

click me!