ശ്രദ്ധിക്കുക, കേരളത്തിൽ കൊടുംചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യത; 8 ജില്ലയിൽ മഞ്ഞ അലർട്ട്

By Web Team  |  First Published Mar 10, 2024, 7:43 PM IST

പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം, മലപ്പുറം,  കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്


തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം, മലപ്പുറം,  കോഴിക്കോട്, കാസർകോട്  ജില്ലകളിലെ മലയോര മേഖലകളിലൊഴികെയാണ് അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയെന്നാണ് അറിയിപ്പിൽ പറയുന്നത്.

ഞാൻ ആദ്യം മത്സരിച്ചത് ഒറ്റയാളുടെ നിർബന്ധത്തിൽ! വെളിപ്പെടുത്തി ഗണേഷ്, 'മാങ്കൂട്ടത്തിൽ പറഞ്ഞത് തെമ്മാടിത്തം'

Latest Videos

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്

2024 മാർച്ച് 10 മുതൽ 11 വരെ പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശ്ശൂർ ജില്ലയിൽ  ഉയർന്ന താപനില 37°C വരെയും, കോട്ടയം, മലപ്പുറം,  കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ)  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 10 മുതൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. 
* പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!