രോഗത്തിന്റെ തുടക്കത്തിൽ കുമിളകൾ, ചുണങ്ങ്, ചൊറിച്ചിൽ എന്നിവ പ്രകടമാകാം. കുമിളകൾ പൊട്ടി
അതിനുള്ളിൽ നിന്നും ദ്രാവകം വരികയും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം. 20 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ ചർമ്മ രോഗം കൂടുതലായി കാണുന്നതെന്ന് സ്റ്റാറ്റ് പേൾസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പെരിയോറൽ ഡെർമറ്റൈറ്റിസ് ( perioral dermatitis) എന്ന ചർമ്മരോഗം ബാധിച്ചതായി അമേരിക്കൻ നടി ജോയി കിംഗ് (Joey King) വെളിപ്പെടുത്തി. പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന രോഗം ബാധിച്ചിട്ട് ഏഴ് മാസമായെന്നും താരം പറയുന്നു. ടിക് ടോക് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
എന്താണ് പെരിയോറൽ ഡെർമറ്റൈറ്റിസ്? (perioral dermatitis)
വായയ്ക്ക് ചുറ്റുമുള്ള ചർമ്മം വരണ്ട് പൊട്ടി പോകുന്ന രോഗമാണ് പെരിയോറൽ ഡെർമറ്റൈറ്റിസ് എന്നത്. ചർമ്മം വരണ്ട് പൊട്ടുകയും ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്നു. ചില കേസുകളിൽ കണ്ണുകൾ, മൂക്ക്, നെറ്റി, ജനനേന്ദ്രിയങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധിക്കാം.
90 ശതമാനവും ചെറുപ്പക്കാരായ സ്ത്രീകളിലാണ് ഇത് കൂടുതലായി ബാധിക്കുന്നത്. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ഈ രോഗം ബാധിക്കാം. വായ്ക്ക് ചുറ്റും ബാധിക്കുന്ന ചുവന്ന് പാടുകളും ചൊറിച്ചിലും മൂക്കിലേക്കോ കണ്ണുകളിലേക്കോ വ്യാപിക്കാമെന്നും വിദഗ്ധർ പറയുന്നു.
രോഗത്തിന്റെ തുടക്കത്തിൽ കുമിളകൾ, ചുണങ്ങ്, ചൊറിച്ചിൽ എന്നിവ പ്രകടമാകാം. കുമിളകൾ പൊട്ടി
അതിനുള്ളിൽ നിന്നും ദ്രാവകം വരികയും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം. 20 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ ചർമ്മ രോഗം കൂടുതലായി കാണുന്നതെന്ന് സ്റ്റാറ്റ് പേൾസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വരണ്ടതും ചുവന്നതമായ ചർമ്മം, കുമിളകൾ, വായയ്ക്ക് ചുറ്റുമുള്ള ചെറിയ ചുവന്ന മുഖക്കുരു എന്നിവയാണ് പെരിയോറൽ ഡെർമറ്റൈറ്റിസിൻ്റെ പ്രധാന ലക്ഷണങ്ങൾ. മോയ്സ്ചറൈസറിന്റെ അമിത ഉപയോഗം, ഹോർമോൺ മാറ്റങ്ങൾ, കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം, ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധ, ചില സൺസ്‌ക്രീനുകളുടെ ഉപയോഗം എന്നിവയെല്ലാമാണ് പെരിയോറൽ ഡെർമറ്റൈറ്റിസ് പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങൾ.
ഏതെങ്കിലും ഫേഷ്യൽ ഉൽപ്പന്നങ്ങളോ സൗന്ദര്യവർദ്ധക വസ്തുക്കളോ ഉപയോഗിച്ച ശേഷം ചർമ്മത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആ ക്രീം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഹൈഡ്രോകോർട്ടിസോൺ, സ്റ്റിറോയിഡ് ക്രീമുകൾ എന്നിവയുടെ ഉപയോഗം ചിലരിൽ വിവിധ ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് അമേരിക്കൻ ഓസ്റ്റിയോപതിക് കോളേജ് ഓഫ് ഡെർമറ്റോളജി വ്യക്തമാക്കുന്നു.
Read more മലമ്പനി ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്