Deltacron Alert : ഡെൽറ്റാക്രോണിനെ പേടിക്കണമോ? വിദ​ഗ്ധർ പറയുന്നത്

By Web Team  |  First Published Mar 12, 2022, 12:14 PM IST

ജനുവരിയിൽ സൈപ്രസിൽ കണ്ടെത്തിയ ഡെൽറ്റ-ഒമിക്രോൺ വകഭേദം തെറ്റായ ലബോറട്ടറി പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായതാകാമെന്നും ഇത് യഥാർത്ഥമാണെന്ന് കാണിക്കാൻ ധാരാളം തെളിവുകൾ ആവശ്യമാണെന്നും ഡോ. എൻഗുയെൻ പറഞ്ഞു. 


യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോൺ, ഡെൽറ്റ കൊറോണ വൈറസ് വേരിയന്റുകളുടെ ഒരു പുതിയ വകഭേദം ഉയർന്നുവരുന്നതായി ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽറ്റാക്രോൺ എന്ന് ചിലർ വിശേഷിപ്പിച്ച് തുടങ്ങിയ ഈ വകഭേദം ഫ്രാൻസ്, ഹോളണ്ട്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ പടരുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. യുഎസിൽ രണ്ട് കേസുകൾ കണ്ടെത്തിയതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. അതിന്റെ കണ്ടെത്തലുകളുടെ റിപ്പോർട്ട് ഉടൻ പുറത്ത് വിടും. 

ഫെബ്രുവരിയിൽ വാഷിംഗ്ടൺ, ഡിസി. പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ സ്കോട്ട് എൻഗുയെനും സംഘവും നടത്തിയ കൊറോണ വൈറസ് ജീനോമുകളുടെ അന്താരാഷ്ട്ര പഠനത്തിലാണ് വിചിത്രമായ വേരിയന്റ് ശ്രദ്ധയിൽപ്പെട്ടത്. ജനുവരിയിൽ ഫ്രാൻസിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും മിശ്രിതമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞതായി അദ്ദേഹം കണ്ടെത്തി. 

Latest Videos

undefined

അപൂർവ സന്ദർഭങ്ങളിൽ, ഒരേസമയം രണ്ട് കൊറോണ വൈറസ് വേരിയന്റുകളാൽ ആളുകളെ ബാധിക്കാം. 
ഡോ. എൻഗുയെൻ തന്റെ കണ്ടെത്തലുകൾ cov-lineages എന്ന ഓൺലൈൻ ഫോറത്തിൽ പങ്കുവച്ചു . ജനുവരിയിൽ സൈപ്രസിൽ കണ്ടെത്തിയ ഡെൽറ്റ-ഒമിക്രോൺ വകഭേദം തെറ്റായ ലബോറട്ടറി പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായതാകാമെന്നും ഇത് യഥാർത്ഥമാണെന്ന് കാണിക്കാൻ ധാരാളം തെളിവുകൾ ആവശ്യമാണെന്നും ഡോ. എൻഗുയെൻ പറഞ്ഞു.

മാർച്ച് 10ന് വൈറൽ സീക്വൻസുകളുടെ ഒരു അന്താരാഷ്ട്ര ഡാറ്റാബേസ് ഫ്രാൻസിൽ പുതിയ വേരിയന്റിന്റെ 33 സാമ്പിളുകളും ഡെന്മാർക്കിൽ എട്ട്, ജർമ്മനിയിൽ ഒന്ന്, നെതർലാൻഡ്‌സിൽ ഒന്ന് എന്നിവ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടന്ന് വരികയാണെന്നും താനും സഹപ്രവർത്തകരും യുഎസിൽ നിന്നുള്ള ചില ഡാറ്റാബേസ് സീക്വൻസുകളിൽ പരിശോധിച്ച് വരികയാണെന്നും ഡോ. എൻഗുയെൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഡെൽറ്റയും ഒമിക്രോണും ചേർന്നുള്ള ഈ വകഭേ​ദം ആശങ്കാജനകമായി തോന്നിയേക്കാം. എന്നാൽ പരിഭ്രാന്തരാകാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടെന്നും  ഡോ. എൻഗുയെൻ പറഞ്ഞു.

കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോൺ യൂറോപ്പിൽ വേ​ഗത്തിൽ പടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി

കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോൺ യൂറോപ്പിൽ വേ​ഗത്തിൽ പടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. മുമ്പ് കണ്ടെത്തിയിട്ടുള്ള ഡെൽറ്റ, ഒമിക്രോൺ വകഭേദ​ങ്ങളുടെ സങ്കരമാണ് പുതിയ വകഭേദം എന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ഡെൽറ്റാക്രോൺ എന്ന് ചിലർ വിശേഷിപ്പിച്ച് തുടങ്ങിയ ഈ വകഭേദം ഫ്രാൻസ്, ഹോളണ്ട്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ പടരുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. യുഎസിൽ രണ്ട് കേസുകൾ കണ്ടെത്തിയതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. അതിന്റെ കണ്ടെത്തലുകളുടെ റിപ്പോർട്ട് ഉടൻ പുറത്ത് വിടും. 

ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ദിവസത്തിന്റെ രണ്ടാം വാർഷികമായ മാർച്ച് 11 ന് ദിവസങ്ങൾക്ക് മുമ്പാണ് ആശങ്കാജനകമായ പ്രഖ്യാപനം വന്നത്. പുതിയ വേരിയന്റിന് യൂറോപ്പിലും യുഎസിലും വലിയ പ്രശ്‌നമായി മാറാൻ സാധ്യതയുണ്ടെന്ന് സംഘടന ഗുരുതരമായ മുന്നറിയിപ്പുകൾ നൽകി. 

യൂറോപ്പിൽ ‘ഡെൽറ്റാക്രോൺ’ വകഭേദം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

 

click me!