ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നോൺ-സ്റ്റിക്ക് പാത്രത്തിലെ ആകൃതിയിലോ നിറത്തിലോ മാറ്റം വന്നാല്‍ പിന്നീട് അത് ഉപയോഗിക്കരുതെന്നും വിദഗ്ധർ പറയുന്നു.
നോൺ-സ്റ്റിക്ക് പാത്രങ്ങളാണ് ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്നത്. നോൺസ്റ്റിക് പാനുകളിലെ കോട്ടിങ് ഇളകി പോയാൽ പോലും പലരും അത് വീണ്ടും ഉപയോഗിക്കുന്നു. പരമ്പരാഗത പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നോൺ-സ്റ്റിക്ക് പാത്രങ്ങൾക്ക് ആയുസ്സ് കുറവാണ്.
ചൂടു കൂട്ടി പാകം ചെയ്യുമ്പോഴും സ്ക്രബറു കൊണ്ട് ഉരച്ചു കഴുകുമ്പോഴുമാണ് പാത്രത്തിന്റെ കോട്ടിങ് ഇളകിപോകുന്നത്. നോൺ സ്റ്റിക്ക് പാത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്ന് പറയുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. കൂടാതെ, അത് വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. മറ്റൊന്ന് സ്പോഞ്ചോ തുണി ഉപയോഗിച്ച് തുടച്ചുകളഞ്ഞാൽ അഴുക്ക് പെട്ടെന്ന് നീക്കം ചെയ്യാനും സാധിക്കും.
എന്നിരുന്നാലും നോൺ സ്റ്റിക്ക് പാത്രങ്ങൾക്ക് ചില ദോഷവശങ്ങളുമുണ്ട്. 'ടെഫ്ലോൺ' എന്ന് പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) എന്ന കോട്ടിംഗാണ് നോൺ സ്റ്റിക്ക് പാത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക് ആസിഡ്(PFOA) എന്ന രാസവസ്തുവും ഇതിൽ അടങ്ങിയിട്ടുണ്ട്.
നോൺ സ്റ്റിക്ക് പാനുകളിലെ സെറാമിക് കോട്ടിംഗ് ഇളകി പോയശേഷവും അത് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്ത് വിട്ട പഠനത്തിൽ പറയുന്നു.
പിഎഫ്ഒഎ എന്ന രാസവസ്തു വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്നതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നോൺ-സ്റ്റിക്ക് പാൻ അമിതമായി ചൂടാകുന്നത് (താപനില 170 ഡിഗ്രി സെൽഷ്യസിനു മുകളിൽ) പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് വിഷ പുകയും രാസവസ്തുക്കളും പുറന്തള്ളാൻ കഴിയുമെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നോൺ-സ്റ്റിക്ക് പാൻ പാത്രത്തിലെ ആകൃതിയിലോ നിറത്തിലോ മാറ്റം വന്നാൽ പിന്നീട് അത് ഉപയോഗിക്കരുതെന്നും വിദഗ്ധർ പറയുന്നു.
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ കഴിക്കേണ്ടത്...